Friday, August 8, 2008

രണ്ട്‌ പൂവാലന്മാരെ ഓടിച്ച രണ്ടു പെണ്‍കുട്ടികളുടെ കഥ

രാവിലെ അമ്പലത്തിനു പിറകിലെവഴിയിലൂടെ സൈക്കിളില്‍ പോവുകയാണു ഞാന്‍..
നടക്കാനുള്ള മടികൊണ്ടാണ്‌..
പ്രഭാതത്തിലെ ഇളം തണുപ്പത്ത്‌ നാട്ടിലെ ഇടവഴികളിലൂടെ സൈക്കിള്‍ ചവിട്ടുക സുഖകരമാണ്‌..
ചെറിയൊരു വ്യായാമമായി...ശുദ്ധവായു ശ്വസിക്കലുമായി..
[അപ്പോള്‍ വീട്ടിലുള്ളത്‌ അശുദ്ധവായുവാണോ എന്നെനിക്ക്‌ സംശയം തോന്നാറുണ്ട്‌]


കൂട്ടുകാരന്‍ ബാലുവിന്റെ വീടിന്റെ വരാന്തയില്‍ വെളുത്ത്‌ തടിച്ച ഒരു പ്രൗഢസ്ത്രീ നില്‍ക്കുന്നു [ലൊങ്ങ്‌ ഷോട്‌].
...മൊബൈയിലില്‍ കൊണ്ടു പിടിച്ച സംസാരം..
ഏതാണാവൊ ഈ പുതിയ കഥാപാത്രം
"കൊള്ളാലൊ വീഡിയൊണ്‍" എന്നൊക്കെ ഓര്‍ത്തു ഞാന്‍.

ഗേറ്റിനടുത്തെത്തി...കഥാപാത്രം എന്നെ കണ്ടു.. സംസാരം നിര്‍ത്തി..
പിന്നെ പൂനിലാവുപോലെ ചിരിച്ചുകൊണ്ട്‌ ഗേറ്റിനടുത്തേക്ക്‌ വന്നു
[രാവിലെ 7 മണിക്ക്‌ പൂനിലാവ്‌ എവിടെ എന്നൊന്നും ചോദിക്കരുത്‌..]
ചിരിയില്‍ മയങ്ങി നിന്ന എനിക്ക്‌ ക്ലോസ്സപ്പില്‍ ആളെ മനസ്സിലായി...-നന്ദിനി-...സുഹൃത്ത്‌ ബാലുവിന്റെ സഹോദരി..

"എനിക്ക്‌ പെട്ടെന്ന് മനസ്സിലായില്ലട്ടൊ..ആകെ തടിച്ചു പോയി"
നന്ദിനി ഒന്ന് നാണം കുണുങ്ങി ചിരിച്ചു..

പിന്നെ കുശലാന്വേഷണങ്ങള്‍..ജോലി..മക്കളുടെ പഠിത്തം...തുടങ്ങിയവ.
..നന്ദിനി ഇപ്പോള്‍ ഭര്‍ത്താവൊത്ത്‌ ബോംബെയില്‍ ആണ്‌..വന്നിട്ട്‌ കുറച്ച്‌ ദിവസമായി...ഉടനെ സ്ഥലം വിടും
...ഇതിനിടയില്‍ അന്വേഷിച്ചിരുന്നു--എന്നെയും കൂട്ടുകാരനെയും--

"ഈ കുട്ടിസൈക്കിളില്‍ രാവിലെ എങ്ങോട്ടാ?"ഞാനൊന്നു പരുങ്ങി.

.""മകളുടെ സൈക്കിളാണ്‌..ഒന്നു കറങ്ങാന്‍...ഒരു ചെറിയ വ്യായാമം.."

"ഉം...." നന്ദിനി ഒന്ന് അമര്‍ത്തി മൂളി.

"ഇതെന്താ ഈകുട്ടി ഷര്‍ട്ടൊക്കെ ഇട്ട്‌? ഈപ്രായമായിട്ടും ചത്തിനൊന്നും കുറവില്ല അല്ലെ?"

"അതെയ്‌ മകന്റെ ഷര്‍ട്ടാ..ഒന്നു ഷയിന്‍ ചെയ്യാം ..ചോദിച്ചാല്‍ മകന്റെ ഷര്‍ട്ടാണെന്നു പറഞ്ഞ്‌ തടി തപ്പുകയും ചെയ്യാം"..
നന്ദിനി ചിരിച്ചു..
പഴെ സ്വഭാവം തന്നെ ഒരു മാറ്റവുമില്ല"

"ഹഹഹ" എനിക്ക്‌ സന്തോഷമായി...ഇതൊക്കെ കേള്‍ക്കാനല്ലെ ഇങ്ങനെയൊക്കെ നടക്കുന്നത്‌?"

എന്നാല്‍ പിന്നെ കാണാട്ടൊ.."നന്ദിനി പറഞ്ഞ്‌ തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു

"ണാംകാന്നെപിരീശ"
"എന്താ പറഞ്ഞേ?"നന്ദിനി ഞെട്ടിത്തിരിഞ്ഞു കൊണ്ട്‌ ചോദിച്ചു..
ഞാന്‍ വീണ്ടും പറഞ്ഞു

"ണാംകാന്നെപിരീശ"

നന്ദിനി ചമ്മലോടെ വിടര്‍ന്നു ചിരിച്ചു

"അതെയ്‌ ഞാനതൊക്കെ മറന്നൂട്ടൊ...ഇപ്പൊഴും ഓര്‍ത്തു വച്ചിരിക്കുകയാണല്ലെ?"

ചിരിച്ചുകൊണ്ട്‌ തിരിഞ്ഞു നടക്കുമ്പോള്‍ നന്ദിനി പറഞ്ഞു

"ണാംകാന്നെപിരീശ"

ഫ്ലാഷ്‌ ബാക്‌ റ്റു കൗമാരം
[ഇന്റര്‍വല്‍]

 ഓഫ്‌ ടോപിക്‌
പ്രിയ ബ്ലോഗേഴ്സ്‌ ,
എന്റെ "പൂച്ചജന്മം" എന്ന കഥ പുഴ ചെറുകഥ മത്സരത്തിലുണ്ട്‌.
ഇതിലൂടെ അതിലേക്ക്‌ പോകാം.
പേര്‌ റജിസ്റ്റര്‍ ചെയ്യുക.വീണ്ടും പൂച്ച ജന്മത്തില്‍ ക്ലിക്ക്‌ ചെതാല്‍ കഥ വായിക്കാം.കഥയുടെ അവസാവ്നമുള്ള പച്ച emblem ത്തില്‍ ക്ലിക്ക്‌ ച്യ്താല്‍ "vote" ആയി. കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം "vote" ചെയ്താല്‍ മതി.
സസ്നേഹം
ഗോപക്‌ യു ആര്‍

10 comments:

മാണിക്യം said...

“ണാംകാന്നെപിരീശ"


ഫ്ലാഷ്‌ ബായ്ക്‌ റ്റു കൗമാരം.....
ഒന്നു വേഗമാവട്ടെ!!

CHANTHU said...

"ണാംകാന്നെപിരീശ"
-ഗോപക്‌, നന്നായി. ശുദ്ധവരികള്‍ തന്നെ.

ജിജ സുബ്രഹ്മണ്യൻ said...

“ണാംകാന്നെപിരീശ"
കൊള്ളാം നടക്കട്ടെ നടക്കട്ടെ...പഴയ ഒര്‍മകള്‍ അയവിറക്കുന്നതൈന്റെ ഒരു സുഖമേ !!

അനില്‍@ബ്ലോഗ് // anil said...

“മോണിങ് വാക്ക് “സൈക്കളില്‍ !
പിന്നെ പഴയ കിന്നാരവും, കൊള്ളാം, നടക്കട്ടെ.

ദിലീപ് വിശ്വനാഥ് said...

ഇതു ഗവിത ആണോ?

"രണ്ട്‌ പൂവാലന്മാരെ ഓടിച്ച രണ്ടു പെണ്‍കുട്ടികളുടെ കഥ" - മറ്റേ പെണ്‍കുട്ടിയും മറ്റേ പൂവാലനും ആരാണെന്ന് പറഞ്ഞില്ല..

ഫസല്‍ ബിനാലി.. said...

തലക്കെട്ടും കുറിപ്പും മാറിയോന്നൊരു സംശയം ഇല്ലാതില്ല...
നന്നായിട്ടുണ്ട് എങ്കിലും, ആശംസകള്‍

OAB/ഒഎബി said...

ഗോപക്, ആദ്യം ഒന്ന് കറങ്ങി പിന്നെ നമ്മളല്ലെ മൊതല്‍. കുറച്ചൊക്കെ ഗോപക്ന്റെ സൈക്കിള്‍ സവാരി പോലെ സ്വഭാവം ഉള്ളതിനാല്‍....ശരി പിന്നെ കാണാം.

Lathika subhash said...

.ണ്ട്ട്ടുയിന്നാന

സ്‌പന്ദനം said...

സംശയം എനിക്കും..എവിടെ മറ്റേ രണ്ടുകക്ഷികള്‍?
"ണാംകാന്നെപിരീശ"

നരിക്കുന്നൻ said...

“ണാംകാന്നെപിരീശ"