Friday, November 21, 2008

ആദ്യത്തെ അസന്മാർഗികം.....

ആദ്യത്തെ അസന്മാർഗികം.....

നാട്ടിലെ ബുദ്ധിജീവികളും മാന്യന്മാരുമായ ഗ്യാങ്ങ്‌...
എല്ലാവർക്കും നല്ല മതിപ്പ്‌...മാന്യതയുടെ മുഖമ്മൂടിക്കുള്ളിൽ വിങ്ങുന്ന കപടചിന്തകൾ.....

അമ്പലത്തിനു പിന്നിൽ താമസമായ പുതിയ വീട്‌
എല്ലാ ചെറുപ്പക്കാരും ശ്രദ്ധിച്ചു...
ഒരു സ്ത്രീയും രണ്ട്‌ പെൺകുട്ടികളും.....
പലരും അതിലെ നടന്നു...അവരെ അപൂർവ്വമായെ കാണാൻ കഴിയൂ..

ഇതിനിടയിൽ ഞെട്ടിക്കുന്ന വാർത്ത...ആയമ്മയെപ്പറ്റി....
എതിർ ഗ്യാങ്ങിലെ --തല്ലിപ്പൊളികളുടെ ഗ്യാങ്ങ്‌--
ഒരുത്തനിൽ നിന്ന് കിട്ടിയത്‌...
മാന്യന്മാരായ ഞങ്ങൾ അവനെ ശരണം പ്രാപിച്ചു...
ഒരു ഫുൾ ബോട്ടിലിൽ അവൻ വീണു.....
കാര്യങ്ങൾ എല്ലാം ഒകെ.... നിരവധി കണ്ടീഷൻസ്‌..
കണ്ട്‌ ഇഷ്ടമായാലെ വിളിക്കൂ...പറയുന്ന ദിവസമെ ചെല്ലാൻ പാടുള്ളൂ... ...മദ്യപിക്കാൻ പാടില്ലാ...എന്നിങ്ങനെ...
എല്ലാം സമ്മതിച്ചു....എല്ലാം ഒകെ...

അന്നു രാത്രി...സെക്ക്ൻഡ്‌ ഷൊ കഴിഞ്ഞു... ഞങ്ങൾ പതിയെ നടന്നു..
ആരും ഒന്നും മിണ്ടിയില്ല...പക്ഷെ എല്ലാവരുടെയും ശ്വാസ്വേ‍ാഛാസത്തിന്റെ ശബ്ദം മാത്രം കേൾക്കാം...
ആദ്യമായി തെറ്റു ചെയ്യുവാൻ കിട്ടിയ അസുലഭ അവസരം...
കടുത്ത ടെൻഷൻ....ഹൃദയം പടപട മിടിക്കുന്നു...
വിയർപ്പും മോശമല്ല......
രാത്രിയുടെ കനത്ത നിശബ്ദതയിൽ ഞങ്ങളുടെ കാലൊച്ച ഉറക്കെ കേൾക്കാം....

അമ്പലത്തിനു മുന്നിലെത്തി ഞങ്ങൾ നിന്നു....
ആരെങ്കിലും ഉണ്ടൊ?...
ആരെങ്കിലും അറിഞ്ഞാൽ തീർന്നു കഥ...
സകല സൽപ്പേരും പോയി..പിന്നെ നാടു വിടുകയെ രക്ഷയുള്ളൂ...

"പോകാം?"
ഞങ്ങൾ പരസ്പരം ഞങ്ങൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു...

"ശരി, പോകാം"
ഞങ്ങൾ തന്നെ മറുപടി പറഞ്ഞു.....

"നിൽക്കൂ"...
ഇടിനാദം പോലൊരു ശബ്ദം ഇരുട്ടിൽ നിന്നും മുഴങ്ങി...
ഞങ്ങൾ ഞെട്ടിവിറച്ചു...
ഗോപുരനടയിൽനിന്നും ഒരു സിഗരറ്റ്‌ ലാമ്പ്‌ പ്രകാശിച്ചു...
ആരോ ഒരു സിഗരറ്റിനു തീ കൊളുത്തി...
സിഗരറ്റിന്റെ ചുവന്ന വെളിച്ച്ത്തിൽ ഞങ്ങൾ കണ്ടൂ..

..---മിലിറ്ററി നമ്പീശൻ---

ലീവിനു എന്നു വന്നതാവോ! ഞങ്ങൾ വിറച്ചു പോയി
നമ്പീശൻ പറഞ്ഞു..
"നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു...നിങ്ങൾക്ക്‌ വരാതിരിക്കാൻ കഴിയില്ല....പ്രായം അതാണ്‌....മറ്റാരാണെങ്കിലും സാരമില്ല...പക്ഷെ നിങ്ങൾ.
.നിങ്ങൾ ...ഈ നാടിന്റെ തിളങ്ങുന്ന പ്രതീക്ഷകളാണ്‌
ഈ നാടിന്റെ വഴികാട്ടികളാണ്‌...
എന്റെ ജീവിതകാലത്ത്‌ നിങ്ങളെപ്പോലെ ഇത്ര നന്മ നിറഞ്ഞ ചെറുപ്പക്കാർ ഈനാട്ടിൽ ഉണ്ടായിട്ടില്ല...
എല്ലാവർക്കും മാത്രുകയായ നിങ്ങൾ തെറ്റുചെയ്യുവാൻ പാടില്ല....
ഇതൊരു ചതിക്കുഴിയാണ്‌...ഒരിക്കൽ വീണാൽ പോയി.....

ഞങ്ങൾ തകർന്നു തരിപ്പണമായ മനസ്സോടെ നിൽക്കുകയാണ്‌...

"ഞാനിവിടെയുണ്ടാകും...ഇവിടത്തെ ചെറുപ്പക്കാർക്ക്‌ കാവലായി...അവർ വഴി തെറ്റാതെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നുകൊണ്ട്‌...."

"ഈ നമ്പീശൻ ഇത്‌ ആരോടും പറയുകയില്ല.....അതിനാൽ പോകൂ....."

.".ഉം.. പോകൂ.."

അതൊരു കനത്ത ആഞ്ജയായിരുന്നു...
ഞങ്ങൾക്ക്‌ നമ്പീശനെ ധിക്കരിക്കാൻ കഴിയുമായിരുന്നില്ല...
അതിന്‌ പല കാരണങ്ങളുമുണ്ടായിരുന്നു....
നിവൃത്തിയില്ലാതെ ഞങ്ങൾ തിരിഞ്ഞു നടന്നു...
എല്ലാം കളഞ്ഞുപോയ അണ്ണാന്മാരെപ്പോലെ......


നമ്പിശൻ സിഗരറ്റ്‌ ആഞ്ഞു വലിച്ചു.....
--ഹാവു ഇനിയാരും വരുമെന്നു തോന്നുന്നില്ല....ഇനി ധൈര്യമായി പോകാം....-


- ഞങ്ങൾ തിരിഞ്ഞു നോക്കി...നമ്പീശന്റെ സിഗരറ്റിന്റെ ചുവന്ന പ്രകാശം ഒരു ഇൻഡിക്കേറ്റർ പോലെ ആ വീടിനു നേരെ തിരിയുന്നത്‌ കണ്ടു...


നമ്പീശൻ ലീവ്‌ കഴിഞ്ഞു പോയ ദിവസം ആ വീട്‌ അടച്ചിട്ടിരിക്കുന്നത്‌ കണ്ടു...

Tuesday, October 28, 2008

കള്ളൻ........തീർന്നു....

അയാൾ എന്നെനിശിതമായി നോക്കി...ഞാനൊന്നു ചുളുങ്ങി...
നാരായണൻ നായരുടെ നേരെ മുഖമുയർത്തി അയാൾ ചോദിച്ചു..
"ഏതാണീ പയ്യൻ? എന്തൊക്കെയോ വായിച്ച ലക്ഷണമുണ്ടല്ലോ?"
നാരായണൻ നായർ ഭവ്യമായി പറഞ്ഞു..
"അയ്യോ..അത്‌ പയ്യനൊന്നുമല്ല...."ഇന്ന" സ്ഥലത്തെ ഉദ്യോഗസ്ത്ഥനാണ്‌...മാത്രമല്ല..."ഇന്ന"യാളുടെ മകനുമാണ്‌ ---
പ്രാദേശികമായി അൽപ്പം പ്രശസ്തനായ അച്ചന്റെ പേരു പറഞ്ഞു...
അയാളുടെ മുഖത്തെ കാർക്കശ്യം അയഞ്ഞു...മുഖത്ത്‌ വാൽസല്യത്തിന്റെ കണികകൾ...ഒരു മന്ദഹാസത്തേ‍ാടെ അയാൾ നാരായണൻ നായരോട്‌ പറഞ്ഞു.
."ആഹാ വെറുതെയല്ലാ അയാൾ ഇങ്ങനെ പറഞ്ഞത്‌...ഇന്നയാളുടെ മോനല്ലേ? പിന്നെ പറയാതിരിക്കുമോ? പറയണം... പറഞ്ഞെ പറ്റൂ..അല്ലെങ്കിൽ ഇയാൾ അങ്ങെരുടെ മോനാകില്ല..."
അയാൾ എന്നോട്‌ പറഞ്ഞു....അച്ചനും അയാളുമായി നല്ല പരിചയമായിരുന്നു...പിന്നെ അയാൾ അച്ചനെ --ആ പ്രവിശ്യയിൽ---പ്രശസ്തനാക്കിയ കഥകൾ പറഞ്ഞു.....ഒന്നാം ദിവസംകഴിഞ്ഞു..
പിറ്റേന്ന് രാവിലേയും അയാൾ കടയ്‌ലുണ്ട്‌.....
ഞങ്ങൾ ഏറെ നേരം സംസ്സാരിച്ചിരുന്നു...എന്റേത്‌ മുഴുവൻ സംശയങ്ങളാണ്‌...
തുടർന്നുള്ള ദിവസങ്ങൾ......നിരവധി വിഷയങ്ങളെപ്പറ്റി ഞങ്ങൾ സംസ്സാരിച്ചു..എന്റെ എല്ലാ ചോദ്യങ്ങൾകും അയാൾ ആധികാരികമായി ഉത്തരം പറഞ്ഞു...
ഒരു ദിവസം വിഷയം കഥകളി,അടുത്ത ദിവസം അയാൾ സഞ്ചരിച്ച നാടുകൾ....... സംഗീതം, കവിതകൾ, പ്രശസ്തവ്യക്തികൾ ....സിനിമാഗാനങ്ങൾ..അങ്ങനെ തുടർന്നു..
അയാൾ ശരിക്കും അറിവിന്റെ ഒരു ഭണ്ടാഗാരമായിരുന്നു....അയാൾ സംസ്സാരിക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ധരായി ആകാംക്ഷയോടെ അത്‌ ശ്രവിച്ചുകൊണ്ടിരുന്നു..
ഞാൻ ചോദിച്ച ലളിതമായ ഒരു സംശയം പറയാം -ഒരു മുറൈ വന്ത്‌ പാർത്തായ-എന്നതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു..
.അയാളത്‌ പറഞ്ഞ്‌ തന്നു...
മണിച്ചിത്രത്താഴ്‌ അയാൾ നിരവധി വട്ടം കണ്ടുവത്രെ...
. ഇതിനിടയിലും എനിക്കൽപം ഭയമുണ്ടായിരുന്നു...
കേരളത്തിലെ പോലീസ്‌ വൃത്തങ്ങളിൽ അറിയപ്പെടുന്ന ഒരു കള്ളനുമായാണ്‌ എന്റെ സൗഹ്രുതം....
ഒരാഴ്ച്ച കഴിഞ്ഞു..അയാൾ അപ്രത്യക്ഷൻ ആയി...
ഏതായാലും നാട്ടിലെ ഏറ്റവും അറിവുളയാൾ എന്ന എന്റെ അഹങ്കാരം തകർന്നുപോയി....വെറുമൊരു കള്ളനുള്ള അറിവിന്റെ ഒരംശം പോലും എനിക്കില്ല എന്നെനിക്ക്‌ മനസ്സിലായി...
വഴി പിഴച്ചുപോയ ഒരു പ്രതിഭാശാലി....
പിന്നീട്‌ ട്രെയിനിൽ വച്ച്‌ അയാൾ അരസ്റ്റിലായി എന്നു കേട്ടു...
കുറച്ചു നാൾ കഴിഞ്ഞു...നാട്ടിലെ അമ്പലത്തിൽ ഉത്സവം....
അയാൾ നേരത്തെ എത്തി...ഉച്ച്ക്ക്‌ തന്നെയിരുന്ന് വെടിക്കൊപ്പുകൾ നിറക്കുമ്പോൾ ഒരു പൊട്ടിത്തെറി....
ആസകലം തൊലി നഷ്ടപ്പെട്ട അയാളെ വാഴയിലയിൽ കിടത്തി ആശുപത്രിയിലേക്ക്‌..
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അയാൾ മരിച്ചു...
പൊതുശ്മശാനത്തിലേക്ക്‌ അയാളെ നാടു മുഴുവൻ അനുഗമിച്ചു...
നാട്ടിൽ മറ്റാർക്കും കിട്ടാത്ത അന്ത്യാഞ്ജലി......
ഞാൻ അത്ഭുതത്തോടെ ആലോചിച്ചത്‌ അതാണ്‌...
ഏതു സുക്രുതമാണാവോ വെറുമൊരു കള്ളനു്
--അനാഥനായി എവിടെയെങ്കിലും കിടന്ന് ആരും നോക്കാനില്ലാതെ മരിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന ഒരാൾക്ക്‌----
ദേവി സന്ന്നിധിയിലെ മരണവും നാടിന്റെ മുഴുവൻ ബാഷ്പാഞ്ജലിയും ലഭിക്കുവാൻ കാരണമായത്‌?

Monday, October 27, 2008

വ്യത്യസ്തനായ ഒരു കള്ളന്റെ കഥ....

ഈ കള്ളൻ വ്യത്യസ്തനാകുന്നത്‌ അയാൾ വളരെ അറിവുള്ള ആളാണ്‌ എന്നതാണ്‌...
യഥാർത്ഥത്തിൽ അയാളൊരു പണ്ഡിതൻ തന്നെയായിരുന്നു..
നിരവധി ഭാഷകൾ അറിയാം...ഭൂമിക്ക്‌ കീഴിലുള്ള ഏത്‌ വിഷയത്തെകുറിച്ചും അറിവുണ്ട്‌....ഇന്ത്യയിൽ പോകാത്ത സ്ഥലമില്ല...
നിരവധി പ്രശസ്തവ്യക്തികളുമായി പരിചയം..
സംസ്കൃതം അറിയാം..ഇംഗ്ലീഷ്‌ ഫ്ലുവന്റ്‌ ആണ്‌...
ഒരുഗ്രൻ കഥാപാത്രം...
പക്ഷെ ഇടെക്കിടെ വരുന്ന ഉന്മാദം പോലെ എവിടെയോ ട്രാക്ക്‌ തെറ്റി...അയാൾ മോഷ്ടിക്കാനിറങ്ങും...
അറിയപ്പെടുന്നത്‌ കള്ളനായി....
ഇതിനിടയിൽ പല സ്റ്റാപനങ്ങളിലും ജോലി നോക്കും...
പാചക്കാരനും മറ്റുമായി..പക്ഷെ വീണ്ടും കളവിലേക്ക്‌ വഴുതി മാറും... ഇദ്ദേഹത്തിന്റെ മോഷണം ട്രെയിനിൽ ആണ്‌...ഗ്യാങ്ങുമുണ്ട്‌.. .അറിയപ്പെടുന്നത്‌ തീവണ്ടിയുടെ ഒരു പേരിൽ ആണ്‌.
അതുകൊണ്ട്‌ ഞാനത്‌ ഉപയോഗിക്കുന്നില്ല ..പകരം "ട്രെയിൻ മാൻ" എന്നു വിളിക്കാം...
ഇദ്ദേഹം യദ്ധാർത്ഥത്തിൽ ഞങ്ങളുടെ നാട്ടുകാരനല്ല...പക്ഷെ ടീയാന്റെ ഒരു സഹോദരിയുള്ളതുകൊണ്ടാണ്‌ ഇടക്കിടെ ഞങ്ങളുടെ നാട്ടിൽ വരുന്നത്‌...
മോഷണം ഒഴിച്ചാൽ ആള്‌ വളരെ വളരെ ഡീസന്റ്‌ ആണ്‌...
നാട്ടിലെ ബന്ധുവീടുകളിൽ എന്തു കാര്യമുണ്ടെങ്കിലും കഷി വന്നാൽ രക്ഷപെട്ടു..
എല്ലാം ഏറ്റെടുത്ത്‌ നടത്തിക്കഴിഞ്ഞു...ഉത്സവമായാലും കല്യാണമായാലും അടിയന്തിരമായാലും ആൾ വന്നാൽ പിന്നെ നേത്രുത്തം ഏറ്റെടുത്തു കഴിഞ്ഞു....
പിന്നെ എല്ലാം ഒകെ.....

ഇദ്ദേഹത്തെപറ്റിയുള്ള കഥകൾ എന്റെ ചെറുപ്പത്തിൽ അച്ചൻ അമ്മയോട്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌...ഏതാണ്ട്‌ ഇതുപോലെയാണ്‌ കഥകൾ....

വീടുകളിൽ നിന്ന് മോഷ്ടിക്കില്ല...പക്ഷെ പണത്തിന്‌ ആവശ്യം വന്നാൽ ഏതെങ്കിലും മുതലാളിയുടെ വീട്ടിൽ ചെന്ന് പണം ചോദിക്കും...ടീയാനെ അറിയാവുന്നവർ ഒന്നും പറയാതെ കൊടുക്കും....ഇനി കൊടുത്തില്ലെങ്കിൽ ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ അവിടെ മോഷണം നടക്കും... പക്ഷെ ഒരാഴ്ചക്കുള്ളിൽ സാധനങ്ങളെല്ലാം തിരികെകൊണ്ടു കൊടുക്കും...താക്കീതോടെ.. ..

ഇത്തരം കഥകൾ കുട്ടിക്കാലം മുതൽ കേട്ടിരുന്ന ഞാൻ വല്ലപ്പോഴും ഇയ്യാളെ നാട്ടിൽ വച്ച്‌ കാണുമ്പോൾ ഭയത്തോടെയാണ്‌ നോക്കിയിരുന്നത്‌...
അയാൾ ഭയപ്പെടെണ്ട ഒരു ഭീകരകഥാപാത്രമായിരുന്നു എനിക്ക്‌.... .
.കാലം കടന്നു പോകുന്നു...

എനിക്ക്‌ ചെറുപ്പം മുതലെ ഒരു ദുശ്ശീലമുണ്ട്‌..അഞ്ചരക്ക്‌ എഴുന്നേറ്റ്‌ നാട്ടിലെ ചായക്കടയിലേക്ക്‌ പോകും..അവിടെ കുറച്ചു പേർ പതിവുകാരുണ്ട്‌....മിക്കവരും പ്രായമായവർ..അവരുമായി കുറച്ചുനേരം വർത്തമാനം പറയുക..നാട്ടിൽ നടന്ന വിശേഷങ്ങൾ അറിയുക..തർക്കങ്ങളിൽ പങ്കുചേരുക...രസികൻ പരിപാടിയാണ്‌ കെട്ടൊ...ഇന്നും ഇത്‌ തുടരുന്നു...

നാട്ടിൽ ഞാൻ അറിയപ്പെടുന്ന ഒരു "ബുജി"ആയതുകൊണ്ടും നാട്ടിലെ ഏറ്റവും അറിവുള്ളയാളാണ്‌ ഞാൻ എന്നൊരു അഹങ്കാരം/മിഥ്യാധാരണ എനിക്കുള്ളതുകൊണ്ടും അത്‌ ഇടക്ക്‌ ചിലരൊക്കെ സമ്മതിച്ച്‌ തരാറുള്ളതുകൊണ്ടും എന്റെ അഭിപ്രായങ്ങൾക്ക്‌ എല്ലാവരും വില കൽപ്പിക്കാറുണ്ട്‌..---കാട്ടാളരിൽ കാപ്പിരി കാമദേവൻ---എന്നാണല്ലോ!

ഇങ്ങനെയിരിക്കെ നാലഞ്ചു വർഷങ്ങൾക്കുമുൻപ്‌ ഒരു പ്രഭാതം..
അഞ്ചരയോടെ ചായക്കടയുടെ മുന്നിലെത്തിയ ഞാൻ അകത്ത്‌ ഘനഗാംഭീരമായ ഒരു ശബ്ധം കേട്ട്‌ ആരാണാവൊ എന്ന അൽഭുതത്തോടെ അകത്ത്‌ കടന്നു...
ഞാനൊന്നു ഞെട്ടി..ട്രെയിൻ മാൻ ആയിരുന്നു അത്‌...
ആദ്യത്തെ നേരിട്ടുകാണൽ..
വൃദ്ധനായിരിക്കുന്നു അയാൾ..പക്ഷെ ആരോഗ്യത്തിനും പെർസണാലിറ്റിക്കും ഒരു കുറവുമില്ല...
അയാൾ ചായക്കടക്കാരൻ നാരായണൻ നായരോട്‌ ഒരു കഥ പറയുകയാണ്‌..ഒരു പുരാണ കഥ..
ഞാൻ ശ്രദ്ധിക്കാത്ത പോലെ ശ്രദ്ധിച്ചു ..
അയാൾ കഥ അവസാനിപ്പിക്കുകയാണ്‌...

"അങ്ങനെ കൊടും യുദ്ധത്തിനു ശേഷം അർജുനൻ കാട്ടാളനെ തോൽപ്പിച്ചു..അങ്ങനെ പാശുപതാസ്ത്രം കാട്ടാളനിൽ നിന്ന് അർജുനൻ സ്വന്തമാക്കി..."

ഞാനറിയാതെ ഉറക്കെ പറഞ്ഞു പോയി..
"ആ കഥ അങ്ങിനെയല്ല.."

പാമ്പ്‌ ഞെട്ടിത്തിരിയുന്ന പോലെ അയാൾ എന്റെ നേരെ തിരിഞ്ഞു.....
ഇരയെ നോക്കുന്ന രാജവെമ്പാലയെപ്പോലെ അയാൾ എന്നെ തുറിച്ചു നോക്കി..
വന്യ മൃഗത്തിനുമുന്നിൽ പെട്ട പാവം ജീവിയെപ്പോലെ ഞാനൊന്ന് കിടുകിടുത്തു.....


ക്ഷമിക്കുക...തീരുന്നു...അടുത്ത ലക്കത്തിൽ.....

Tuesday, September 9, 2008

എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍....

ഇളവെയില്‍ക്കുമ്പിളില്‍
തരിമഴ നിറ-
ച്ചിടരുന്ന വഴികളില്‍
ത്തുടുപ്പൂക്കളം വിരിയിച്ച്‌
പുതുവാഴക്കൂമ്പുപോല്‍നീവന്നുവല്ലൊ
നന്ദി, തിരുവോണമേ നന്ദി...

കക്കാട്‌---


എന്റെ ബ്ലോഗിലെ മൂന്നില്‍ രണ്ട്‌ സന്ദര്‍ശകര്‍
[എല്ലാവരുടെയും അങ്ങിനെതന്നെയാവാം]
പ്രവാസിമലയാളികള്‍--വിദേശത്തുള്ള സുഹൃത്തുക്കള്‍--ആണ്‌..
ബ്ലോഗില്‍ വന്നപ്പോഴാണ്‌ പ്രവാസിസുഹൃത്തുക്കളുടെ ഗ്രുഹാതുരത്വത്തിന്റെ ആഴം മനസ്സിലാക്കുന്നത്‌...
ഓണം നാട്ടിലുള്ളവര്‍ക്ക്‌ ഒരു പതിവ്‌ ചടങ്ങാണെങ്കില്‍
["എന്ത്‌ ഓണം?"എന്നത്‌ ഒരു സ്തിരം ഡയലോഗ്‌ ആണല്ലൊ!!]
പ്രവാസി മലയാളിക്ക്‌ അതൊരു ആഘോഷമാണല്ലൊ!!
[എന്നാണെന്റെ വിശ്വാസം]


ഓണത്തെ ഉള്ളം നിറഞ്ഞ ആഘോഷമായി മാറ്റുന്ന എല്ലാപ്രവാസി സുഹൃത്തുക്കള്‍ക്കും ആഹ്ലാദവും സമൃദ്ധിയും നിറഞ്ഞ

ഓണം

ആശംസിക്കുന്നു...പ്രാര്‍ത്ഥിക്കുന്നു....

Sunday, August 31, 2008

ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടി...

എന്റെ നാട്ടിലെ[ശ്രീമൂലനഗരം] ബസ്സ്‌ സ്റ്റോപ്പ്പില്‍ ഒരു ഒഴിവു ദിവസം ഉച്ചക്ക്‌ ബസ്സ്‌ കാത്തു നില്‍ക്കുകയാണ്‌ ഞാന്‍.
.അസ്സല്‍ വെയില്‍.. അസ്സല്‍ ചൂട്‌..വിജനമായ, പൊള്ളുന്ന, റോഡില്‍ ആരുമില്ല...കാലടിക്കാണ്‌ പോകെണ്ടത്‌..അതിനാല്‍ റോഡിന്റെ വടക്കുഭാഗത്ത്‌ നിന്നു ഞാന്‍.
.എന്നാലെ പടിഞ്ഞാറുനിന്ന് വരുന്ന ബസ്സ്‌ കാണാന്‍ പറ്റൂ..എതിര്‍ഭാഗത്ത്‌നല്ലൊരു "ബസ്സ്‌ കാത്തുനില്‍പ്പ്‌ കേന്ദ്രം"
നാട്ടിലെ ഒരു മുതലാളി പണിതിട്ടിരിക്കുന്നു...അവിടെ ഇരുന്നാല്‍ പടിഞ്ഞാറുനിന്നു വരുന്ന ബസ്സ്‌ കാണാന്‍ പറ്റില്ല..ബസ്സ്‌ സ്റ്റോപ്പില്‍ വന്നു നിന്നാലെ കാണാന്‍ പറ്റൂ...പിന്നെ തിരക്കിട്ട്‌ റോഡ്‌ ക്രോസ്സ്‌ ചെയ്യേണ്ടിവരും...അത്‌ ഒഴിവാക്കാനായി ഇപ്പുറത്ത്‌ വെയിലുംകൊണ്ട്‌ നില്‍ക്കുകയാണ്‌ ഞാന്‍..

.അപ്പൊഴതാ പൊരിവെയിലില്‍ ചാറ്റല്‍ മഴ പെയ്യിച്ചുകൊണ്ട്‌ സുന്ദരിയായ ഒരു പെണ്‍കുട്ടി കാത്തുനില്‍പ്പ്‌ കേന്ദ്രത്തില്‍ പ്രത്യക്ഷപ്പെടുന്നു...ആ കൂട്ടി എന്നെ നോക്കി....ഞാനും...ഹാവു..സമാധാനമായി...പൊരിവെയിലില്‍ ഒരാസ്വാസം..ഒന്നുമുഖം തിരിച്ചശേഷം ഞാന്‍ വീണ്ടുമൊന്ന് നോക്കി..ആ കുട്ടി എന്നെത്തന്നെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്‌..ഞാനൊന്ന് വല്ലാതായി...ഞാനങ്ങോട്ട്‌ നോക്കിയിട്ടും ഒരു കൂസലുമില്ലാതെ ആ കുട്ടി എന്നെത്തന്നെ നോക്കുകയാണ്‌...ഞാനാകെവല്ലാതായി.. ഒരു സുന്ദരിക്ക്‌ തുറിച്ച്‌ നോക്കാന്‍ പാകത്തിനുള്ള സൗന്ദര്യമൊന്നുമെനിക്കില്ല എന്നുള്ളതുകൊണ്ടാണ്‌ ഒരു വേവലാതി...ഇനി എതാണീ കുരങ്ങന്‍ എന്ന മട്ടിലുള്ള നോട്ടമാണോ?

ഏതായാലും ആ സുന്ദരി നോട്ടം മാറ്റുന്നില്ല..എനിക്കാകെ ഒരു എരിപൊരി സഞ്ചാരം..ഇനി വല്ല വട്ടു കേസുമാണോ? കണ്ടിട്ട്‌ അങ്ങനെ തോന്നുന്നില്ല..ഞാന്‍ ചുറ്റും നോക്കി..വേറെ ആരുമില്ല..നോകുന്നത്‌ എന്നെത്തന്നെ എന്നുറപ്പ്‌..

.അല്‍പ്പം കഴിഞ്ഞപ്പോള്‍ എനിക്ക്‌ അല്‍പം കുളിരൊക്കെതോന്നിത്തുടങ്ങി...ഞാനും അങ്ങൊട്ട്‌ നോക്കിത്തുടങ്ങി..ഞാനായിട്ട്‌ എന്തിനാ കുറക്കുന്നേ?..എന്നിട്ടും ആകുട്ടി നോട്ടം മാറ്റുന്നില്ല...ഞാനല്‍പ്പം റൊമാന്റിക്‌ ചിന്തകളില്‍ മുഴുകി...അല്‍പ്പം പ്രണയവിവശനായി..അങ്ങനെ കുളിരുകോരി നില്‍ക്കുകയാണ്‌..ഈ പെണ്‍കുട്ടികളുടെ ഒരു കാര്യമേ!!ആരോടാണ്‌ ഇഷ്ടം തോന്നുക എന്ന് പറയാന്‍പറ്റില്ലല്ല്ലോ!! വിരൂപന്മാരെ സുന്ദരികള്‍ പ്രണയിച്ച എത്രയൊ കഥകള്‍ ലോകചരിത്രത്തില്‍ ഉണ്ട്‌!!...അങ്ങനെസുഖം പൂണ്ട്‌ നില്‍ക്കുമ്പൊള്‍[ഇപ്പോള്‍ വെയില്‍ നല്ല ac പോലെ!!!]
അതാ വരുന്നു ബസ്സ്‌..
ഞാനല്‍പ്പം മുന്നൊട്ട്‌ നീങ്ങി...പെണ്‍കുട്ടിയെനോക്കി...
അവള്‍ പെട്ടെന്ന് റോഡ്ക്രോസ്സ്‌ ചെയ്തു..ഇപ്പുറത്തേക്ക്‌ വന്നു.
.പിന്നെ ആ കൊച്ച്‌ എന്നെ നോക്കുന്നേയില്ല.!!!
ഞാന്‍ പല വട്ടം നോക്കി...നോമൈന്‍ഡിങ്ങ്സ്‌...

അപ്പൊഴാണ്‌ എന്റെ തലയില്‍ വെളിച്ചം വീണത്‌...
ആ കുട്ടിക്ക്‌ ഞാനൊരു സിഗ്നല്‍ ആയിരുന്നു.
..വെയില്‍ കൊള്ളാതെ അപ്പുറത്ത്‌ നിന്ന് ബസ്സ്‌ അരുന്നുണ്ടോ
എന്നറിയാനുള്ള signal!!!!

Monday, August 25, 2008

രണ്ട്‌ പൂവാലന്മാരുടെ കഥ--തീര്‍ന്നു--

പ്രിയപ്പെട്ടവരെ...
"ഗദ"ഇവിടെ നിര്‍ത്തുകയാണ്‌...കൂടുതല്‍ ബോറടിപ്പിക്കുന്നില്ല....
കഥയെല്ലാം മനസ്സിലായല്ലൊ...ബാക്കി കൂടി അല്‍പ്പം..


.രൗദ്രഭീമനെപ്പോലെ വന്ന ബാലുവിനെക്കണ്ട്‌ ഞങ്ങള്‍ ഒന്നുപകച്ചു...
പിന്നെ മറുതന്ത്രം പ്രയോഗിച്ചു.
.offence is the best defence എന്നാണല്ലൊ
ദേഷ്യത്തോടെ മുന്നില്‍ വന്നു നിന്ന ബാലുവിനോട്‌ ഞാന്‍
"എടാ ബാലു, നീയിത്‌ എവിടെയായിരുന്നു? നിന്നെത്തിരക്കി ഞങ്ങളെത്ര പ്രാവശ്യം വീട്ടില്‍ വന്നുവെന്നൊ? എപ്പെ വന്നാലും നീയവിടെയില്ല.."
ബാലു ഒന്നു പകച്ചു...പിന്നെ അസ്സല്‍ ചീത്ത.
."എടാ ഡാഷ്‌ മക്കളേ...നീയൊക്കെ ഞാനില്ലാത്ത നേരം നോക്കി എങ്ങനെയാടാ ക്രുത്യമായി വീട്ടില്‍ എത്തുന്നത്‌? നിന്റെയൊക്കെ ഉദ്ദേശം എനിക്കറിയാമെടാ..നീയൊക്കെ അവരെ ലൈന്‍ അടിക്കാന്‍ വരുന്നതല്ലെയെടാ.."
ഞങ്ങള്‍ വല്ലാതായി..അല്‍പ്പം സെന്റിയടിച്ചുനോക്കാം..അതെ വഴിയുള്ളു...
"എന്നാലും ബാലു...നീയിങ്ങനെ ആത്മാര്‍ഥതയില്‍ ചാണകം തേക്കരുത്‌...ഞങ്ങള്‍ക്ക്‌ അങ്ങനെ ഒരു ഉദ്ദേശവുമില്ല..നീയില്ലാതെ വരുന്നതു ശരിയല്ലാത്തതുകൊണ്ടല്ലെ ഞങ്ങള്‍ ഒരാഴ്ചയായി വരാത്തത്‌.."

ബാലു ഒന്ന് തണുത്തു..."അതു തന്നെയാണ്‌ ഞാനും വന്നത്‌...നിങ്ങളെ കാണുന്നില്ല എന്നു പറഞ്ഞ്‌ അമ്മ നല്ല ബഹളം..ഉണ്ണിയപ്പം ഉണ്ടാക്കി എടുത്തു വച്ചു..നിങ്ങള്‍ വന്നില്ല...പായസം ഉണ്ടാക്കിയ അന്നും എടുത്തു വച്ചു... നിങ്ങള്‍ വന്നില്ല"
ഞങ്ങള്‍ വല്ലാതായി...കുറ്റബോധം..ഇത്ര നല്ല അമ്മയുടെ അടുത്താണല്ലൊ ഞങ്ങള്‍ കുരുട്ടുബുദ്ധിയുമായി ചെന്നത്‌!

[ഈ അമ്മമാരുടെ സ്നേഹത്തിന്റെ അര്‍ഥം ഇന്ന് എന്റെമക്കളുടെ കൂട്ടുകാരെ കാണുമ്പൊള്‍ തോന്നുന്ന സ്നേഹവാല്‍സല്യത്തില്‍ നിന്നാണ്‌ എനിക്ക്‌ മനസ്സിലാകുന്നത്‌...ആ അമ്മമാരൊക്കെ ഇന്ന് വൃദ്ധകളായി മാറിയിക്കുന്നു...അവര്‍ കാണുമ്പോള്‍ ചോദിക്കുന്നത്‌ എന്റെ മക്കളുടെ വിശേഷമാണ്‌...ആ മാത്രുഹൃദയങ്ങള്‍ക്കുമുന്നില്‍ സാഷ്ടാംഗനമസ്ക്കാരം..]

ബാലു തുടര്‍ന്നു..."നാളെ എന്റെ പിറന്നാളാണ്‌ ഉച്ചക്ക്‌ ഉണ്ണാന്‍ വരണമെന്ന് അമ്മ നിര്‍ബന്ധായിപറഞ്ഞിട്ടുണ്ട്‌"
ഞങ്ങള്‍ അങ്കലാപ്പിലായി.."അയ്യൊ നാളെ വരാന്‍ പറ്റില്ല..ഞങ്ങള്‍ നാളെ എറണാകുളത്ത്‌ സിനിമക്ക്‌ പോകാ!"
ബാലു ചൂടായി"സിനിമ പിന്നെ കാണാം നാളെ വന്നെ പറ്റൂ.."

ഒടുവില്‍ ഞങ്ങള്‍ ബാലുവിനോട്‌ കാര്യം പറഞ്ഞു.
.-ഒടിയന്റെ മുന്നില്‍ മായം തിരിഞ്ഞിട്ട്‌ എന്തു കാര്യം?-
ബാലു പൊട്ടിച്ചിരിച്ചു"'എടാ മണ്ടന്മാരെ അതവര്‌ ചൊറിച്ച്‌ മല്ലുന്നതല്ലെ?..കുറെ നാളായി അവര്‍ പ്രാക്റ്റീസ്‌ തുടങ്ങിയിട്ട്‌..ഇപ്പോള്‍ നല്ല സ്പീഡില്‍ പറയും...കേട്ടുകേട്ട്‌ ഞങ്ങളും ഒരു വിധം മനസ്സിലാക്കി തുടങ്ങി."

[പിന്നീട്‌ കുറച്ച്‌ സ്പൈ വര്‍ക്ക്‌ നടത്തിയാണ്‌ അവര്‍ പറഞ്ഞതെന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്‌]

നിവൃത്തിയില്ലാതെ ഞങ്ങള്‍ പിറ്റേന്ന് ചെന്നു...സദ്യ വിളമ്പുമ്പോള്‍ പെണ്‍കുട്ടികളുടെ മുഖത്ത്‌ ഒരു കള്ള മന്ദസ്മിതമുണ്ടായിരുന്നു..
."നിങ്ങള്‍ രണ്ടു പേരും ചൈനീസ്‌ പഠിക്കാന്‍ എറണാകുളത്ത്‌ പോവുകയാണെന്ന് നന്ദിനി പറഞ്ഞു..അതാണത്രെ ഇപ്പോള്‍ ഇങ്ങൊട്ട്‌ വരാത്തത്‌.." അമ്മചോദിച്ചു..
.ബാലു പൊട്ടിച്ചിരിച്ചു...
പെണ്‍കുട്ടികള്‍ പാഞ്ചാലിച്ചിരി ചിരിച്ചു.
.ഞങ്ങളവരെ ദേഷ്യത്തോടെ നോക്കി

ഒരു കണക്കിന്‌ ഞങ്ങള്‍ അവിടെ നിന്ന് സ്ഥലം കാലിയാക്കി...
പിന്നീട്‌ വളരെക്കാലം ഞങ്ങള്‍ അവരില്‍നിന്ന് ഒഴിഞ്ഞു മാറി നടന്നു..
അതോടെ പിന്നീട്‌ നല്ല കുട്ടികളായി വളരെക്കാലം കഴിഞ്ഞുപോന്നു....

ബാലുവിനെക്കാണാന്‍ പിന്നെ അവനുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടെ പോകാറുള്ളൂ...


കഥാന്തരം....

നന്ദിനി ബൊംബെയില്‍ ആണെന്ന് പറഞ്ഞല്ലൊ...സുമ അടുത്തു തന്നെ താമസം[ഒരിക്കല്‍ പോലും ഞാനിക്കാര്യം സംസാരിച്ചിട്ടില്ല]കുറച്ചു നാള്‍മുന്‍പാണ്‌ ഞാന്‍ അറിഞ്ഞത്‌,, സുമയുമായി എന്റെഭാര്യ വളരെ കമ്പനിയാണെന്ന്..എനിക്കൊരു വല്ലായ്മ...സുമ ഇക്കാര്യം ഭാര്യയോടെങ്ങാനും പറഞ്ഞുവൊ?...പറഞ്ഞാല്‍ ഒന്നുമില്ല...എന്നാലും..

"നീ സുമയുമായി കമ്പനിയാണല്ലെ?" ഞാന്‍ അലക്ഷ്യമായി ചോദിച്ചു"

"അതെ എന്താ"
"ഒന്നുമില്ല..വെറുതെ ചോദിച്ചതാ"
"ഉം..."അവളൊന്നു മൂളി.മൂളലില്‍ വല്ലതും ഒളിഞ്ഞിരിക്കുന്നുണ്ടൊ?

"സുമക്ക്‌ നിങ്ങളെ വളരെ ഇഷ്ടമാണല്ലൊ..."
ഞാനൊന്ന് ഞെട്ടി...
അവള്‍ വീണ്ടും..."നിങ്ങളെപ്പറ്റി വളരെ പുകഴ്തി സംസാരിച്ചു"

ഞാന്‍ അമ്പരപ്പോടെ ഒന്ന് പാളി നോക്കിഅവള്‍ നുണപറഞ്ഞാല്‍ എനിക്ക്‌ തിരിച്ചരിയാം..അല്ല, അവള്‍ കാര്യമായിത്തന്നെ പറഞ്ഞതാണ്‌.
.ഹാവൂ സമാധാനമായി...അവര്‍ക്ക്‌ മുഷിച്ചില്‍ ഒന്നും ഇല്ലാലോ!!!-

---ഒരു പക്ഷെ ഞങ്ങളുടെ അന്നത്തെ കുസ്രുതി അവര്‍ക്ക്‌ ഇഷ്ടമായിരുന്നിരിക്കാം....പ്രകടിപ്പിക്കാത്ത ഇഷ്ടം----


“ണാംകാന്നെപിരീശ"

Friday, August 22, 2008

രണ്ട്‌ പൂവാലന്മാരെ ഓടിച്ച ---2

ഒന്നാം ഭാഗം വായിക്കാത്തവര്‍ ഇതിലേ പോകുക......part 1

part 2

ഫ്ലാഷ്‌ ബാക്‌ റ്റു കൗമാരം

ഒരു വെക്കേഷന്‍ കാലം

കഥയുടെ ഗുട്ടന്‍സ്‌ എല്ലാവര്‍ക്കും പിടി കിട്ടിയല്ലൊ!
---ഈ ബ്ലോഗെഴ്സ്‌ ഒക്കെ ഭയങ്കരന്മാരാണ്‌കെട്ടൊ!!
ഞാനും എന്റെ ഇന്റിമേറ്റ്‌ ഫ്രന്റ്‌ രവിയും മധുരപ്പതിനേഴ്‌ വിട്ട്‌ യുവത്വതിന്റെ പുരയിലേക്ക്‌ കടക്കാന്‍ തുടങ്ങുന്ന കാലം..രവി വളരെ സുന്ദരന്‍...എന്റെ കോലം നിങ്ങള്‍ ഫോട്ടത്തില്‍ കാണുന്നുണ്ടല്ലോ! അന്നും അതു പോലെ ഒക്കെ തന്നെ! രവിയിപ്പോള്‍ അഭിഭാഷകന്‍...ഒരു വലിയ സുഹൃത്‌ വൃന്ദമുണ്ടെകിലും ഞങ്ങള്‍ അല്‍പ്പം ഇന്റിമേറ്റ്‌ ആയിരുന്നു..കൂട്ടുകാരുടെ വീട്ടില്‍ മിക്കവാറും എത്തും..പുറത്ത്‌ മാന്യന്മാര്‍ ആയത്തുകൊണ്ടും...ഞാനാണെങ്കില്‍ വായനശാല,റ്റൂഷ്യന്‍,അല്‍പ്പം സാഹിത്യം ഒക്കെയുള്ളതുകൊണ്ടും രവി ഉയര്‍ന്ന വീട്ടിലെ അംഗമായതുകൊണ്ടും പൊതുവെസ്വീകാര്യര്‍..അങ്ങനെ ഇരിക്കുന്നതായ കാലത്തിങ്കല്‍...നടന്ന സംഭവമാണിത്‌...സുഹ്രുത്ത്‌ ബാലുവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ മിക്കവാറും ബാലുവിന്റെ സഹോദരി നന്ദിനിയും കൂട്ടുകാരി സുമയും ഉണ്ടാകും...അവരുമായി അല്‍പ്പനേരം ചാറ്റിംഗ്‌ നടത്താറുണ്ട്‌...അന്നൊന്നും മനസ്സില്‍ ദുരുദ്ദേശം ഇല്ല..എന്നാല്‍ ഞങ്ങള്‍ക്ക്‌ ഈയിടെയായി ഒരു ഒരു ഇംഗിതം..ഒന്നു ലൈന്‍ വലിച്ചാലോ എന്നു..എന്തൂട്ടാണീ സംഗതി എന്നൊന്ന് അറിയണം...അത്രെയുള്ളൂ..കൂടുതല്‍ ദുരുദ്ദേശം ഒന്നുമില്ല...അങ്ങിനെ ആ വെക്കേഷന്‍...ബാലുവിന്റെ വീട്ടിലെ ഞങ്ങളുടെ സന്ദര്‍ശനസമയം കൂടുന്നു..അതും ബാലു അവിടെ ഇല്ലാത്ത സമയം നോക്കി..അക്കാര്യം അറിയാന്‍ ഒരു ചാരവനിത ഉണ്ട്‌...രവിയുടെ വീട്ടിലെ വേലക്കാരി..അങ്ങനെ സന്ദര്‍ശനവും സമയവും കൂടുന്നു...ചെന്നാല്‍ പിന്നെ പോരുന്ന പ്രശ്നമില്ല ലാത്തിയുമായി അങ്ങനെ കൂടും..ഇതിനിടയില്‍ ബാലുവിന്റെ അമ്മയുടെ വക സല്‍ക്കാരവും ഉണ്ടാകും..ആ അമ്മക്ക്‌ സംശയം വല്ലതും തോന്നിയൊ ആവൊ! ഏതായാലും അവരുടെ പെരുമാറ്റത്തില്‍മാറ്റമൊന്നുമുണ്ടായിരുന്നില്ല...ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ ഞങ്ങള്‍ അവിടെ എത്തുന്നു...പെണ്‍കുട്ടികള്‍ രണ്ടുപേരും വിശാലമായ പറമ്പിലെ മാവിന്‍ ചുവട്ടില്‍ ഇരുന്ന് സംസാരിക്കുകയാണ്‌..ഞങ്ങള്‍ ഹായ്‌ പറഞ്ഞ്‌ അടുത്ത്‌ ചെന്നു...അവര്‍ യാതൊരു മൈന്‍ഡിഗിസുമില്ല...കൊണ്ടുപിടിച്ച സംസാരം..ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ യാതൊരു മറുപടിയുമില്ല..ഞങ്ങളെ ശ്രദ്ധിക്കാതെ അവര്‍ സംസാരിക്കുകയാണ്‌..അവര്‍ പറയുന്നത്‌ എന്താണെന്ന് ഞങ്ങള്‍ ശ്രദ്ധിചു..എന്തൊ വിചിത്രമായ ഭാഷയില്‍ അവര്‍ കൊണ്ടുപിടിച്ച്‌ സംസാരികുകയാണ്‌..ഒന്നും മനസ്സിലാകുന്നില്ലാ,,,ഞങ്ങള്‍ പരസ്പരം നോക്കി.
."നിങ്ങള്‍ എന്താണീ പറയുന്നത്‌?ഒന്നും മനസ്സിലാകുന്നില്ലല്ലോ?"...
"ഇതെന്താ ചൈനീസോ?"
..നിങ്ങളെന്താ മൈന്‍ഡ്‌ ചെയ്യാത്തത്‌?"
എന്നൊക്കെ ചോദിച്ചു നോക്കി..ഒരു രക്ഷയുമില്ല.
.അവര്‍ ഞങ്ങളെ ശ്രദ്ധിക്കാനുള്ള ഭാവമേയില്ല...കുറെ നേരം മിഴിച്ചു നിന്ന ശേഷം ഞങ്ങള്‍ സ്ഥലം കാലിയാക്കി..
ഏതാണ്ട്‌ ഈ മോഡലായിരുന്നു സംസാരം..

"ണ്ട്ന്നുരുവരും പേണ്ടുരര്‍മാന്മ്‌ മരാതഴുകമേസു".."ര്‍ ന്‍ന്മാങ്ങഴകിനിതതെയതെ അ"

സംഭവം മൂന്നാം ദിവസവും ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങള്‍ ബാലുവിന്റെ വീട്ടില്‍ പോക്ക്‌ നിര്‍ത്തി വച്ചു."ഇത്‌ അവളുമാര്‌ നമ്മളെ വടിയാക്കുന്നതാണ്‌" ഞങ്ങള്‍ക്ക്‌ ഉറപ്പായി.ഈ ഡയലോഗുകളുടെ അര്‍ഥം ഒരു പിടിയും കിട്ടിയില്ല..തിരിച്ചും മറിച്ചും ഒക്കെ നോക്കി..ഒന്നും മനസ്സിലാകുന്നില്ല...അങ്ങനെ ഞങ്ങള്‍ നിരാശാഭരിതരായി...ആല്‍ത്തറയില്‍ മുകളിലേക്ക്‌ കണ്ണും നട്ട്‌ ഇരിക്കുന്ന നേരം..അതാ വരുന്നു ബാലു...രൗദ്രഭീമനേപ്പോലെ..ഞങ്ങള്‍ ഒന്ന് കിടുങ്ങി..വല്ലതും അറിഞ്ഞിട്ടാണൊ ആവൊ അവ്ന്റെ വരവ്‌??..

[എല്ലാവരും ഒരു ചായയും ഒക്കെ കുടിച്ചിട്ട്‌ വാ,അപ്പൊഴെക്കും ഞാന്‍ ബാക്കി ടൈപ്പ്‌ ചെയ്ത്‌ കയറ്റാം.. എന്താ??]

Friday, August 8, 2008

രണ്ട്‌ പൂവാലന്മാരെ ഓടിച്ച രണ്ടു പെണ്‍കുട്ടികളുടെ കഥ

രാവിലെ അമ്പലത്തിനു പിറകിലെവഴിയിലൂടെ സൈക്കിളില്‍ പോവുകയാണു ഞാന്‍..
നടക്കാനുള്ള മടികൊണ്ടാണ്‌..
പ്രഭാതത്തിലെ ഇളം തണുപ്പത്ത്‌ നാട്ടിലെ ഇടവഴികളിലൂടെ സൈക്കിള്‍ ചവിട്ടുക സുഖകരമാണ്‌..
ചെറിയൊരു വ്യായാമമായി...ശുദ്ധവായു ശ്വസിക്കലുമായി..
[അപ്പോള്‍ വീട്ടിലുള്ളത്‌ അശുദ്ധവായുവാണോ എന്നെനിക്ക്‌ സംശയം തോന്നാറുണ്ട്‌]


കൂട്ടുകാരന്‍ ബാലുവിന്റെ വീടിന്റെ വരാന്തയില്‍ വെളുത്ത്‌ തടിച്ച ഒരു പ്രൗഢസ്ത്രീ നില്‍ക്കുന്നു [ലൊങ്ങ്‌ ഷോട്‌].
...മൊബൈയിലില്‍ കൊണ്ടു പിടിച്ച സംസാരം..
ഏതാണാവൊ ഈ പുതിയ കഥാപാത്രം
"കൊള്ളാലൊ വീഡിയൊണ്‍" എന്നൊക്കെ ഓര്‍ത്തു ഞാന്‍.

ഗേറ്റിനടുത്തെത്തി...കഥാപാത്രം എന്നെ കണ്ടു.. സംസാരം നിര്‍ത്തി..
പിന്നെ പൂനിലാവുപോലെ ചിരിച്ചുകൊണ്ട്‌ ഗേറ്റിനടുത്തേക്ക്‌ വന്നു
[രാവിലെ 7 മണിക്ക്‌ പൂനിലാവ്‌ എവിടെ എന്നൊന്നും ചോദിക്കരുത്‌..]
ചിരിയില്‍ മയങ്ങി നിന്ന എനിക്ക്‌ ക്ലോസ്സപ്പില്‍ ആളെ മനസ്സിലായി...-നന്ദിനി-...സുഹൃത്ത്‌ ബാലുവിന്റെ സഹോദരി..

"എനിക്ക്‌ പെട്ടെന്ന് മനസ്സിലായില്ലട്ടൊ..ആകെ തടിച്ചു പോയി"
നന്ദിനി ഒന്ന് നാണം കുണുങ്ങി ചിരിച്ചു..

പിന്നെ കുശലാന്വേഷണങ്ങള്‍..ജോലി..മക്കളുടെ പഠിത്തം...തുടങ്ങിയവ.
..നന്ദിനി ഇപ്പോള്‍ ഭര്‍ത്താവൊത്ത്‌ ബോംബെയില്‍ ആണ്‌..വന്നിട്ട്‌ കുറച്ച്‌ ദിവസമായി...ഉടനെ സ്ഥലം വിടും
...ഇതിനിടയില്‍ അന്വേഷിച്ചിരുന്നു--എന്നെയും കൂട്ടുകാരനെയും--

"ഈ കുട്ടിസൈക്കിളില്‍ രാവിലെ എങ്ങോട്ടാ?"ഞാനൊന്നു പരുങ്ങി.

.""മകളുടെ സൈക്കിളാണ്‌..ഒന്നു കറങ്ങാന്‍...ഒരു ചെറിയ വ്യായാമം.."

"ഉം...." നന്ദിനി ഒന്ന് അമര്‍ത്തി മൂളി.

"ഇതെന്താ ഈകുട്ടി ഷര്‍ട്ടൊക്കെ ഇട്ട്‌? ഈപ്രായമായിട്ടും ചത്തിനൊന്നും കുറവില്ല അല്ലെ?"

"അതെയ്‌ മകന്റെ ഷര്‍ട്ടാ..ഒന്നു ഷയിന്‍ ചെയ്യാം ..ചോദിച്ചാല്‍ മകന്റെ ഷര്‍ട്ടാണെന്നു പറഞ്ഞ്‌ തടി തപ്പുകയും ചെയ്യാം"..
നന്ദിനി ചിരിച്ചു..
പഴെ സ്വഭാവം തന്നെ ഒരു മാറ്റവുമില്ല"

"ഹഹഹ" എനിക്ക്‌ സന്തോഷമായി...ഇതൊക്കെ കേള്‍ക്കാനല്ലെ ഇങ്ങനെയൊക്കെ നടക്കുന്നത്‌?"

എന്നാല്‍ പിന്നെ കാണാട്ടൊ.."നന്ദിനി പറഞ്ഞ്‌ തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു

"ണാംകാന്നെപിരീശ"
"എന്താ പറഞ്ഞേ?"നന്ദിനി ഞെട്ടിത്തിരിഞ്ഞു കൊണ്ട്‌ ചോദിച്ചു..
ഞാന്‍ വീണ്ടും പറഞ്ഞു

"ണാംകാന്നെപിരീശ"

നന്ദിനി ചമ്മലോടെ വിടര്‍ന്നു ചിരിച്ചു

"അതെയ്‌ ഞാനതൊക്കെ മറന്നൂട്ടൊ...ഇപ്പൊഴും ഓര്‍ത്തു വച്ചിരിക്കുകയാണല്ലെ?"

ചിരിച്ചുകൊണ്ട്‌ തിരിഞ്ഞു നടക്കുമ്പോള്‍ നന്ദിനി പറഞ്ഞു

"ണാംകാന്നെപിരീശ"

ഫ്ലാഷ്‌ ബാക്‌ റ്റു കൗമാരം
[ഇന്റര്‍വല്‍]

 ഓഫ്‌ ടോപിക്‌
പ്രിയ ബ്ലോഗേഴ്സ്‌ ,
എന്റെ "പൂച്ചജന്മം" എന്ന കഥ പുഴ ചെറുകഥ മത്സരത്തിലുണ്ട്‌.
ഇതിലൂടെ അതിലേക്ക്‌ പോകാം.
പേര്‌ റജിസ്റ്റര്‍ ചെയ്യുക.വീണ്ടും പൂച്ച ജന്മത്തില്‍ ക്ലിക്ക്‌ ചെതാല്‍ കഥ വായിക്കാം.കഥയുടെ അവസാവ്നമുള്ള പച്ച emblem ത്തില്‍ ക്ലിക്ക്‌ ച്യ്താല്‍ "vote" ആയി. കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം "vote" ചെയ്താല്‍ മതി.
സസ്നേഹം
ഗോപക്‌ യു ആര്‍

Tuesday, May 13, 2008

ഒരു ഗ്രാമം,അതിലൊരു മനുഷ്യന്‍.

ടിവി ഇല്ലാത്ത കാലം.മൊബെയില്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്തകാലം.ഒരു വായനാശാല അതിലൊരു റേഡിയോ,തീര്‍ന്നു ഗ്രാമത്തിലെ എന്റര്‍ട്ടയിന്‍മന്റ്‌.ഇടിഞ്ഞ്‌ വീഴാറായ പഴയ ഒറ്റമുറി കെട്ടിടം.അകത്ത്‌ മൂലയില്‍ പലയിടത്തും പുറ്റുകള്‍.ഒരു പഴഞ്ചന്‍ അലമാരിയില്‍ വാരിവലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങള്‍.പലതും കവറും പേജുകളും നഷ്ടപ്പെട്ടത്‌.വാതില്‍ക്കല്‍ തന്നെ ഒരു ബഞ്ചിട്ടിരിക്കുന്നു.ബഞ്ചില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന, ഒരു വലിയ തോര്‍ത്തു മാത്രമുടുത്ത, ദേഹം നിറയെ ഭസ്മം പൂശിയ വൃദ്ധനാണ്‌ ലൈബ്രേറിയന്‍-നമ്പീശന്‍.ആരേയും അകത്തു കടത്തില്ല.വായില്‍ സദാ മുറുക്കാന്‍.രാവിലെ അമ്പലത്തില്‍ പോയി വന്നശേഷം ആറുമണിക്കാണ്‌ വായനശാല തുറക്കുക.പകല്‍ മുഴുവന്‍ തുറന്നിരിക്കും.വൈകീട്ട്‌ ആറുമണിക്കടക്കും.വായനശാലാ സമയം ബ്രാഹ്മ മുഹൂര്‍ത്തം മുതല്‍ ത്രിസന്ധ്യ വരേ, എന്നു ഞാന്‍ കളിയാക്കി പറയുമായിരുന്നു.നമ്പീശന്‍ ആയിരുന്നു വായനാശാലയുടെ എല്ലാം.കമ്മിറ്റിയൊന്നുമില്ല.ചെല്ലുന്ന ആരേയും തട്ടിക്കയറും.കിടന്നകിടപ്പില്‍ പുറകോട്ട്‌ കയ്യെത്തിച്ച്‌ കിട്ടുന്ന ഒരു പുസ്തകം എടുത്തു നീട്ടും.എതിര്‍ത്തൊന്നും പറയാന്‍ പാടില്ല. പറഞ്ഞാല്‍ പിന്നെ പുസ്തകവുമില്ല,മെംബര്‍ഷിപ്പുമില്ല.എട്ടാം ക്ലാസില്‍ വച്ച്‌ അവധിക്കാലത്ത്‌ മെംബര്‍ഷിപ്പിനായി വിറച്ച്‌ വിറച്ച്‌ ചെന്ന എന്നെ നോക്കി സിംഹത്തെപ്പോലെ നമ്പീശന്‍ മുരണ്ടു."ഉം,എന്താ?"ഞാന്‍ പേടിച്ച്‌ കാര്യം പറഞ്ഞു.പിന്നെ കര്‍ശനമായ ഇന്റര്‍വ്യൂ.പുസ്തകവും വരിസംഘ്യയും കൃത്യമായി എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ വരും.നടക്കല്ലില്‍നിന്നു തന്നെ ഫോം ഒപ്പിട്ടുകൊടുത്തു.അകത്തു കടക്കാന്‍ പാടില്ലല്ലോ.പിന്നിലേക്ക്‌ കയ്യെത്തിച്ച്‌ ഒരു പുസ്തകമെടുത്തു തന്നു.പി.ആര്‍.ശ്യാമളയുടെ ഒരു നോവല്‍.ഭ്രാന്തമായ വായനയുടെ കാലം.പിറ്റേന്നു തന്നെ പുസ്തകവുമായി എത്തും.ഒരാഴ്ച കഴിഞ്ഞപ്പോള്‍ കയ്യെത്തിച്ച്‌ എടുത്തുതന്ന പുസ്തകവുമായി ഞാനൊന്നു പരുങ്ങി നിന്നു."ഉം,എന്താ?"നമ്പീശന്‍ സംശയത്തോടെ മുരണ്ടു."അത്‌..അത്‌..എം.ടിയുടെ പുസ്തകം ഏതെങ്കിലുമുണ്ടോ?"ഞാന്‍ വിക്കി വിക്കി ചോദിച്ചു."അപ്പോള്‍ ഈ പുസ്തകം വേണ്ടാ,അല്ലേ?"ആപത്തു തിരിച്ചറിഞ്ഞ്‌ നമ്പീശന്‍ അലറി"അതെ"എവിടന്നോ കിട്ടിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു."എം.ടി.യുടെ പുസ്തകം വേണം."പയ്യന്‍ തന്റെ കയ്യില്‍ ഒതുങ്ങില്ല എന്നു നമ്പീശനു ബോധ്യമായി.തളര്‍ന്ന ഭാവത്തില്‍ പുസ്തകം വാങ്ങി മൂലയ്ക്കലേക്ക്‌ ഒരേറ്‌.പിന്നെ എറെനേരം പരതി പല്ലിറുമ്മി തുറിച്ചു നോക്കി ഒരു പുസ്തകമെടുത്തുകാട്ടി.എം.ടിയുടെ 'പാതിരാവും പകല്‍വെളിച്ചവും'.ഒടുവില്‍ ഞാനും നമ്പീശനും സൗഹൃദത്തിലായി.എനിക്കുമാത്രം അകത്തേക്ക്‌ പ്രവേശനം ലഭിച്ചു.പുസ്തകം സെലക്റ്റുചെയ്യാന്‍ അനുവാദം കിട്ടി.പക്ഷേ ഇതിനു വിലയായി ഏറെനേരം നമ്പീശന്റെ കഥകളും ഫലിതങ്ങളും കേട്ടിരിക്കേണ്ടി വന്നു.ഒരിക്കല്‍ പുസ്തകം എടുക്കാന്‍ വന്ന പയ്യന്‌ എടുത്തു കൊടുത്ത പുസ്തകം വേഗത്തിലൊന്ന് മറിച്ചുനോക്കി തിരിച്ചു കൊടുത്തു."ഇതു വേണ്ടാ.""ഹോ,വിവേകാനന്ദന്‍!"പയ്യനെനോക്കി നമ്പീശന്‍ അലറി.പിന്നെ പയ്യനെ ഓടിച്ചു."നിനക്കു മെംബര്‍ഷിപ്പുമില്ല,പുസ്തകവുമില്ല."കാര്യം പിടികിട്ടാതെ നിന്ന എന്നോട്‌ നമ്പീശന്‍ വിശദീകരിച്ചു.പണ്ട്‌ വിവേകാനന്ദന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ ഒരു ലൈബ്രറിയിലിരുന്ന് ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു.അത്ഭുതത്തോടെ ഇത്‌ നോക്കിയിരുന്ന ഒരു സായിപ്പിനോട്‌ ഞാനിത്‌ വായിക്കുകയായിരുന്നു എന്ന് വിശദീകരിക്കുകയും സംശയം മാറാതെ സായിപ്പ്‌ പുസ്തകത്തില്‍ നിന്ന് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.വിവേകാനന്ദന്‍ അതിന്‌ കൃത്യമായി മറുപടി പറഞ്ഞു.അതുപോലെയാണ്‌ ഈ പയ്യന്‍ പുസ്തകം മറിച്ചു നോക്കി വായിച്ചു തീര്‍ത്തതെന്ന് നമ്പീശന്‍.ഗ്രാമത്തിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചു.ഞാന്‍ സെക്രട്ടറി,നമ്പീശന്‍ ലൈബ്രേറിയന്‍.വൈകീട്ട്‌ ആറുമണിവരെ നമ്പീശന്‍ ഇരിക്കും.അതിനുശേഷം ഞാന്‍.പുതിയകെട്ടിടം പണിതു.പുതിയ പുസ്തകങ്ങള്‍വാങ്ങി. സാംസ്ക്കാരികകേന്ദ്രമായി മാറി.ഈ മാറ്റങ്ങളോടൊക്കെ പൊരുത്തപ്പെടാന്‍ നമ്പീശനു ബുദ്ധിമുട്ടായി.ഞാനൊഴിച്ച്‌ മറ്റ്‌ കമ്മിറ്റി അംഗങ്ങളുമായി യോജിക്കാന്‍ നമ്പീശനു കഴിഞ്ഞില്ല. ഒടുവില്‍ നമ്പീശന്‍ സ്വമേധയാ പിന്മാറി.എനിക്ക്‌ വേദനയുണ്ടായിരുന്നു.പക്ഷെ കാലത്തിന്‌ പുറകില്‍ നില്‍ക്കുന്ന ആ മനുഷ്യനേയും കൊണ്ട്‌ മുന്നേറാന്‍ പുതിയ തലമുറക്ക്‌ കഴിയുമായിരുന്നില്ല.പിന്നെ നമ്പീശന്‍ ഇരുന്ന കാലഘട്ടത്തിലെ ഗവ:ലൈബ്രേറിയന്‍ ഗ്രാന്റ്‌(വര്‍ഷങ്ങള്‍ വൈകിയാണ്‌ കിട്ടുക.)കിട്ടുന്നതൊക്കെ നമ്പീശന്‌ ഞാന്‍ കൃത്യമായി നല്‍കുമയിരുന്നു.മറ്റുള്ളവര്‍ എതിര്‍ത്തിട്ടും.