ആദ്യത്തെ അസന്മാർഗികം.....
നാട്ടിലെ ബുദ്ധിജീവികളും മാന്യന്മാരുമായ ഗ്യാങ്ങ്...
എല്ലാവർക്കും നല്ല മതിപ്പ്...മാന്യതയുടെ മുഖമ്മൂടിക്കുള്ളിൽ വിങ്ങുന്ന കപടചിന്തകൾ.....
അമ്പലത്തിനു പിന്നിൽ താമസമായ പുതിയ വീട്
എല്ലാ ചെറുപ്പക്കാരും ശ്രദ്ധിച്ചു...
ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും.....
പലരും അതിലെ നടന്നു...അവരെ അപൂർവ്വമായെ കാണാൻ കഴിയൂ..
ഇതിനിടയിൽ ഞെട്ടിക്കുന്ന വാർത്ത...ആയമ്മയെപ്പറ്റി....
എതിർ ഗ്യാങ്ങിലെ --തല്ലിപ്പൊളികളുടെ ഗ്യാങ്ങ്--
ഒരുത്തനിൽ നിന്ന് കിട്ടിയത്...
മാന്യന്മാരായ ഞങ്ങൾ അവനെ ശരണം പ്രാപിച്ചു...
ഒരു ഫുൾ ബോട്ടിലിൽ അവൻ വീണു.....
കാര്യങ്ങൾ എല്ലാം ഒകെ.... നിരവധി കണ്ടീഷൻസ്..
കണ്ട് ഇഷ്ടമായാലെ വിളിക്കൂ...പറയുന്ന ദിവസമെ ചെല്ലാൻ പാടുള്ളൂ... ...മദ്യപിക്കാൻ പാടില്ലാ...എന്നിങ്ങനെ...
എല്ലാം സമ്മതിച്ചു....എല്ലാം ഒകെ...
അന്നു രാത്രി...സെക്ക്ൻഡ് ഷൊ കഴിഞ്ഞു... ഞങ്ങൾ പതിയെ നടന്നു..
ആരും ഒന്നും മിണ്ടിയില്ല...പക്ഷെ എല്ലാവരുടെയും ശ്വാസ്വോഛാസത്തിന്റെ ശബ്ദം മാത്രം കേൾക്കാം...
ആദ്യമായി തെറ്റു ചെയ്യുവാൻ കിട്ടിയ അസുലഭ അവസരം...
കടുത്ത ടെൻഷൻ....ഹൃദയം പടപട മിടിക്കുന്നു...
വിയർപ്പും മോശമല്ല......
രാത്രിയുടെ കനത്ത നിശബ്ദതയിൽ ഞങ്ങളുടെ കാലൊച്ച ഉറക്കെ കേൾക്കാം....
അമ്പലത്തിനു മുന്നിലെത്തി ഞങ്ങൾ നിന്നു....
ആരെങ്കിലും ഉണ്ടൊ?...
ആരെങ്കിലും അറിഞ്ഞാൽ തീർന്നു കഥ...
സകല സൽപ്പേരും പോയി..പിന്നെ നാടു വിടുകയെ രക്ഷയുള്ളൂ...
"പോകാം?"
ഞങ്ങൾ പരസ്പരം ഞങ്ങൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു...
"ശരി, പോകാം"
ഞങ്ങൾ തന്നെ മറുപടി പറഞ്ഞു.....
"നിൽക്കൂ"...
ഇടിനാദം പോലൊരു ശബ്ദം ഇരുട്ടിൽ നിന്നും മുഴങ്ങി...
ഞങ്ങൾ ഞെട്ടിവിറച്ചു...
ഗോപുരനടയിൽനിന്നും ഒരു സിഗരറ്റ് ലാമ്പ് പ്രകാശിച്ചു...
ആരോ ഒരു സിഗരറ്റിനു തീ കൊളുത്തി...
സിഗരറ്റിന്റെ ചുവന്ന വെളിച്ച്ത്തിൽ ഞങ്ങൾ കണ്ടൂ..
..---മിലിറ്ററി നമ്പീശൻ---
ലീവിനു എന്നു വന്നതാവോ! ഞങ്ങൾ വിറച്ചു പോയി
നമ്പീശൻ പറഞ്ഞു..
"നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു...നിങ്ങൾക്ക് വരാതിരിക്കാൻ കഴിയില്ല....പ്രായം അതാണ്....മറ്റാരാണെങ്കിലും സാരമില്ല...പക്ഷെ നിങ്ങൾ.
.നിങ്ങൾ ...ഈ നാടിന്റെ തിളങ്ങുന്ന പ്രതീക്ഷകളാണ്
ഈ നാടിന്റെ വഴികാട്ടികളാണ്...
എന്റെ ജീവിതകാലത്ത് നിങ്ങളെപ്പോലെ ഇത്ര നന്മ നിറഞ്ഞ ചെറുപ്പക്കാർ ഈനാട്ടിൽ ഉണ്ടായിട്ടില്ല...
എല്ലാവർക്കും മാത്രുകയായ നിങ്ങൾ തെറ്റുചെയ്യുവാൻ പാടില്ല....
ഇതൊരു ചതിക്കുഴിയാണ്...ഒരിക്കൽ വീണാൽ പോയി.....
ഞങ്ങൾ തകർന്നു തരിപ്പണമായ മനസ്സോടെ നിൽക്കുകയാണ്...
"ഞാനിവിടെയുണ്ടാകും...ഇവിടത്തെ ചെറുപ്പക്കാർക്ക് കാവലായി...അവർ വഴി തെറ്റാതെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നുകൊണ്ട്...."
"ഈ നമ്പീശൻ ഇത് ആരോടും പറയുകയില്ല.....അതിനാൽ പോകൂ....."
.".ഉം.. പോകൂ.."
അതൊരു കനത്ത ആഞ്ജയായിരുന്നു...
ഞങ്ങൾക്ക് നമ്പീശനെ ധിക്കരിക്കാൻ കഴിയുമായിരുന്നില്ല...
അതിന് പല കാരണങ്ങളുമുണ്ടായിരുന്നു....
നിവൃത്തിയില്ലാതെ ഞങ്ങൾ തിരിഞ്ഞു നടന്നു...
എല്ലാം കളഞ്ഞുപോയ അണ്ണാന്മാരെപ്പോലെ......
നമ്പിശൻ സിഗരറ്റ് ആഞ്ഞു വലിച്ചു.....
--ഹാവു ഇനിയാരും വരുമെന്നു തോന്നുന്നില്ല....ഇനി ധൈര്യമായി പോകാം....-
- ഞങ്ങൾ തിരിഞ്ഞു നോക്കി...നമ്പീശന്റെ സിഗരറ്റിന്റെ ചുവന്ന പ്രകാശം ഒരു ഇൻഡിക്കേറ്റർ പോലെ ആ വീടിനു നേരെ തിരിയുന്നത് കണ്ടു...
നമ്പീശൻ ലീവ് കഴിഞ്ഞു പോയ ദിവസം ആ വീട് അടച്ചിട്ടിരിക്കുന്നത് കണ്ടു...
Friday, November 21, 2008
Subscribe to:
Posts (Atom)