Monday, August 25, 2008

രണ്ട്‌ പൂവാലന്മാരുടെ കഥ--തീര്‍ന്നു--

പ്രിയപ്പെട്ടവരെ...
"ഗദ"ഇവിടെ നിര്‍ത്തുകയാണ്‌...കൂടുതല്‍ ബോറടിപ്പിക്കുന്നില്ല....
കഥയെല്ലാം മനസ്സിലായല്ലൊ...ബാക്കി കൂടി അല്‍പ്പം..


.രൗദ്രഭീമനെപ്പോലെ വന്ന ബാലുവിനെക്കണ്ട്‌ ഞങ്ങള്‍ ഒന്നുപകച്ചു...
പിന്നെ മറുതന്ത്രം പ്രയോഗിച്ചു.
.offence is the best defence എന്നാണല്ലൊ
ദേഷ്യത്തോടെ മുന്നില്‍ വന്നു നിന്ന ബാലുവിനോട്‌ ഞാന്‍
"എടാ ബാലു, നീയിത്‌ എവിടെയായിരുന്നു? നിന്നെത്തിരക്കി ഞങ്ങളെത്ര പ്രാവശ്യം വീട്ടില്‍ വന്നുവെന്നൊ? എപ്പെ വന്നാലും നീയവിടെയില്ല.."
ബാലു ഒന്നു പകച്ചു...പിന്നെ അസ്സല്‍ ചീത്ത.
."എടാ ഡാഷ്‌ മക്കളേ...നീയൊക്കെ ഞാനില്ലാത്ത നേരം നോക്കി എങ്ങനെയാടാ ക്രുത്യമായി വീട്ടില്‍ എത്തുന്നത്‌? നിന്റെയൊക്കെ ഉദ്ദേശം എനിക്കറിയാമെടാ..നീയൊക്കെ അവരെ ലൈന്‍ അടിക്കാന്‍ വരുന്നതല്ലെയെടാ.."
ഞങ്ങള്‍ വല്ലാതായി..അല്‍പ്പം സെന്റിയടിച്ചുനോക്കാം..അതെ വഴിയുള്ളു...
"എന്നാലും ബാലു...നീയിങ്ങനെ ആത്മാര്‍ഥതയില്‍ ചാണകം തേക്കരുത്‌...ഞങ്ങള്‍ക്ക്‌ അങ്ങനെ ഒരു ഉദ്ദേശവുമില്ല..നീയില്ലാതെ വരുന്നതു ശരിയല്ലാത്തതുകൊണ്ടല്ലെ ഞങ്ങള്‍ ഒരാഴ്ചയായി വരാത്തത്‌.."

ബാലു ഒന്ന് തണുത്തു..."അതു തന്നെയാണ്‌ ഞാനും വന്നത്‌...നിങ്ങളെ കാണുന്നില്ല എന്നു പറഞ്ഞ്‌ അമ്മ നല്ല ബഹളം..ഉണ്ണിയപ്പം ഉണ്ടാക്കി എടുത്തു വച്ചു..നിങ്ങള്‍ വന്നില്ല...പായസം ഉണ്ടാക്കിയ അന്നും എടുത്തു വച്ചു... നിങ്ങള്‍ വന്നില്ല"
ഞങ്ങള്‍ വല്ലാതായി...കുറ്റബോധം..ഇത്ര നല്ല അമ്മയുടെ അടുത്താണല്ലൊ ഞങ്ങള്‍ കുരുട്ടുബുദ്ധിയുമായി ചെന്നത്‌!

[ഈ അമ്മമാരുടെ സ്നേഹത്തിന്റെ അര്‍ഥം ഇന്ന് എന്റെമക്കളുടെ കൂട്ടുകാരെ കാണുമ്പൊള്‍ തോന്നുന്ന സ്നേഹവാല്‍സല്യത്തില്‍ നിന്നാണ്‌ എനിക്ക്‌ മനസ്സിലാകുന്നത്‌...ആ അമ്മമാരൊക്കെ ഇന്ന് വൃദ്ധകളായി മാറിയിക്കുന്നു...അവര്‍ കാണുമ്പോള്‍ ചോദിക്കുന്നത്‌ എന്റെ മക്കളുടെ വിശേഷമാണ്‌...ആ മാത്രുഹൃദയങ്ങള്‍ക്കുമുന്നില്‍ സാഷ്ടാംഗനമസ്ക്കാരം..]

ബാലു തുടര്‍ന്നു..."നാളെ എന്റെ പിറന്നാളാണ്‌ ഉച്ചക്ക്‌ ഉണ്ണാന്‍ വരണമെന്ന് അമ്മ നിര്‍ബന്ധായിപറഞ്ഞിട്ടുണ്ട്‌"
ഞങ്ങള്‍ അങ്കലാപ്പിലായി.."അയ്യൊ നാളെ വരാന്‍ പറ്റില്ല..ഞങ്ങള്‍ നാളെ എറണാകുളത്ത്‌ സിനിമക്ക്‌ പോകാ!"
ബാലു ചൂടായി"സിനിമ പിന്നെ കാണാം നാളെ വന്നെ പറ്റൂ.."

ഒടുവില്‍ ഞങ്ങള്‍ ബാലുവിനോട്‌ കാര്യം പറഞ്ഞു.
.-ഒടിയന്റെ മുന്നില്‍ മായം തിരിഞ്ഞിട്ട്‌ എന്തു കാര്യം?-
ബാലു പൊട്ടിച്ചിരിച്ചു"'എടാ മണ്ടന്മാരെ അതവര്‌ ചൊറിച്ച്‌ മല്ലുന്നതല്ലെ?..കുറെ നാളായി അവര്‍ പ്രാക്റ്റീസ്‌ തുടങ്ങിയിട്ട്‌..ഇപ്പോള്‍ നല്ല സ്പീഡില്‍ പറയും...കേട്ടുകേട്ട്‌ ഞങ്ങളും ഒരു വിധം മനസ്സിലാക്കി തുടങ്ങി."

[പിന്നീട്‌ കുറച്ച്‌ സ്പൈ വര്‍ക്ക്‌ നടത്തിയാണ്‌ അവര്‍ പറഞ്ഞതെന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്‌]

നിവൃത്തിയില്ലാതെ ഞങ്ങള്‍ പിറ്റേന്ന് ചെന്നു...സദ്യ വിളമ്പുമ്പോള്‍ പെണ്‍കുട്ടികളുടെ മുഖത്ത്‌ ഒരു കള്ള മന്ദസ്മിതമുണ്ടായിരുന്നു..
."നിങ്ങള്‍ രണ്ടു പേരും ചൈനീസ്‌ പഠിക്കാന്‍ എറണാകുളത്ത്‌ പോവുകയാണെന്ന് നന്ദിനി പറഞ്ഞു..അതാണത്രെ ഇപ്പോള്‍ ഇങ്ങൊട്ട്‌ വരാത്തത്‌.." അമ്മചോദിച്ചു..
.ബാലു പൊട്ടിച്ചിരിച്ചു...
പെണ്‍കുട്ടികള്‍ പാഞ്ചാലിച്ചിരി ചിരിച്ചു.
.ഞങ്ങളവരെ ദേഷ്യത്തോടെ നോക്കി

ഒരു കണക്കിന്‌ ഞങ്ങള്‍ അവിടെ നിന്ന് സ്ഥലം കാലിയാക്കി...
പിന്നീട്‌ വളരെക്കാലം ഞങ്ങള്‍ അവരില്‍നിന്ന് ഒഴിഞ്ഞു മാറി നടന്നു..
അതോടെ പിന്നീട്‌ നല്ല കുട്ടികളായി വളരെക്കാലം കഴിഞ്ഞുപോന്നു....

ബാലുവിനെക്കാണാന്‍ പിന്നെ അവനുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടെ പോകാറുള്ളൂ...


കഥാന്തരം....

നന്ദിനി ബൊംബെയില്‍ ആണെന്ന് പറഞ്ഞല്ലൊ...സുമ അടുത്തു തന്നെ താമസം[ഒരിക്കല്‍ പോലും ഞാനിക്കാര്യം സംസാരിച്ചിട്ടില്ല]കുറച്ചു നാള്‍മുന്‍പാണ്‌ ഞാന്‍ അറിഞ്ഞത്‌,, സുമയുമായി എന്റെഭാര്യ വളരെ കമ്പനിയാണെന്ന്..എനിക്കൊരു വല്ലായ്മ...സുമ ഇക്കാര്യം ഭാര്യയോടെങ്ങാനും പറഞ്ഞുവൊ?...പറഞ്ഞാല്‍ ഒന്നുമില്ല...എന്നാലും..

"നീ സുമയുമായി കമ്പനിയാണല്ലെ?" ഞാന്‍ അലക്ഷ്യമായി ചോദിച്ചു"

"അതെ എന്താ"
"ഒന്നുമില്ല..വെറുതെ ചോദിച്ചതാ"
"ഉം..."അവളൊന്നു മൂളി.മൂളലില്‍ വല്ലതും ഒളിഞ്ഞിരിക്കുന്നുണ്ടൊ?

"സുമക്ക്‌ നിങ്ങളെ വളരെ ഇഷ്ടമാണല്ലൊ..."
ഞാനൊന്ന് ഞെട്ടി...
അവള്‍ വീണ്ടും..."നിങ്ങളെപ്പറ്റി വളരെ പുകഴ്തി സംസാരിച്ചു"

ഞാന്‍ അമ്പരപ്പോടെ ഒന്ന് പാളി നോക്കിഅവള്‍ നുണപറഞ്ഞാല്‍ എനിക്ക്‌ തിരിച്ചരിയാം..അല്ല, അവള്‍ കാര്യമായിത്തന്നെ പറഞ്ഞതാണ്‌.
.ഹാവൂ സമാധാനമായി...അവര്‍ക്ക്‌ മുഷിച്ചില്‍ ഒന്നും ഇല്ലാലോ!!!-

---ഒരു പക്ഷെ ഞങ്ങളുടെ അന്നത്തെ കുസ്രുതി അവര്‍ക്ക്‌ ഇഷ്ടമായിരുന്നിരിക്കാം....പ്രകടിപ്പിക്കാത്ത ഇഷ്ടം----


“ണാംകാന്നെപിരീശ"

8 comments:

ഗോപക്‌ യു ആര്‍ said...

ണാംകാന്നെപിരീശ"

അനില്‍@ബ്ലോഗ് // anil said...

പൂവാലന്മാരെ തല്ലിക്കൊല്ലുന്നതു കാണാന്‍ വന്നതാ. സാരമില്ല ശ്രമിച്ചാല്‍ ഇനിയും നടക്കാം.

ണാംകാന്നെപി രീശപ്പോഅ

OAB/ഒഎബി said...

പ്രിയ ഗോപക്, എന്തോ എനിക്കറിയില്ല. ഈ കഥകളൊക്കെ എന്റെ ഓരോ അനുഭവമായി എനിക്ക് തോന്നുന്നു. എല്ലാവറ്ക്കും അങ്ങിനെ തോന്നുന്നുണ്ടാവുമോ ആവൊ.
അതിനാല്‍ ഇനിയും പറയൂ...കേള്‍ക്കട്ടെ.

ഹരീഷ് തൊടുപുഴ said...

“ണാംകാന്നെപിരീശ"

ജിജ സുബ്രഹ്മണ്യൻ said...

ശരി പിന്നെ കാണാം ..എന്നാലും പൂവാലന്മാരെ ഒന്നും ചെയ്തില്ലല്ലോ..2 പൂശ് കിട്ടേണ്ടതാരുന്നു

ശ്രീ said...

അതു കൊള്ളാമല്ലോ മാഷേ...

ശരി, പിന്നെ കാണാം
:)

ഗോപക്‌ യു ആര്‍ said...

ഓ എ ബീ...എന്റെ സ്വഭാവം
തന്നെയാണ്‌ അല്ലെ?
താങ്കളുടെ കമന്റ്‌ വായിച്ചപ്പോള്‍ അല്‍പ്പം കുളിരൊക്കെ തോന്നി...

ശ്രീക്കുട്ടാ നന്ദി...

അനില്‍, കാന്താരി..
.എനിക്കൊന്ന് കിട്ടണമായിരുന്നു അല്ലെ?
മതിയായി..എനിക്ക്‌ ത്രിപ്തിയായി...ഫ്രണ്ട്‌സ്‌ ആയാല്‍ ഇങ്ങനെ തന്നെ വേണം....

sari kaanaam harish...thanks..

നരിക്കുന്നൻ said...

ഇത്ര നല്ലൊരു വീട്ടില്‍ കയറീ കണാപ്പ് കളിക്കാന്‍ തൊന്നിയല്ലോ...സാരല്....

ണാംകാന്നെപിരീശ"