എന്റെ നാട്ടിലെ[ശ്രീമൂലനഗരം] ബസ്സ് സ്റ്റോപ്പ്പില്‍ ഒരു ഒഴിവു ദിവസം ഉച്ചക്ക് ബസ്സ് കാത്തു നില്‍ക്കുകയാണ് ഞാന്‍.
.അസ്സല്‍ വെയില്‍.. അസ്സല്‍ ചൂട്..വിജനമായ, പൊള്ളുന്ന, റോഡില്‍ ആരുമില്ല...കാലടിക്കാണ് പോകെണ്ടത്..അതിനാല്‍ റോഡിന്റെ വടക്കുഭാഗത്ത് നിന്നു ഞാന്‍.
.എന്നാലെ പടിഞ്ഞാറുനിന്ന് വരുന്ന ബസ്സ് കാണാന്‍ പറ്റൂ..എതിര്‍ഭാഗത്ത്‌നല്ലൊരു "ബസ്സ് കാത്തുനില്‍പ്പ് കേന്ദ്രം"
നാട്ടിലെ ഒരു മുതലാളി പണിതിട്ടിരിക്കുന്നു...അവിടെ ഇരുന്നാല്‍ പടിഞ്ഞാറുനിന്നു വരുന്ന ബസ്സ് കാണാന്‍ പറ്റില്ല..ബസ്സ് സ്റ്റോപ്പില്‍ വന്നു നിന്നാലെ കാണാന്‍ പറ്റൂ...പിന്നെ തിരക്കിട്ട് റോഡ് ക്രോസ്സ് ചെയ്യേണ്ടിവരും...അത് ഒഴിവാക്കാനായി ഇപ്പുറത്ത് വെയിലുംകൊണ്ട് നില്‍ക്കുകയാണ് ഞാന്‍..
.അപ്പൊഴതാ പൊരിവെയിലില്‍ ചാറ്റല്‍ മഴ പെയ്യിച്ചുകൊണ്ട് സുന്ദരിയായ ഒരു പെണ്‍കുട്ടി കാത്തുനില്‍പ്പ് കേന്ദ്രത്തില്‍ പ്രത്യക്ഷപ്പെടുന്നു...ആ കൂട്ടി എന്നെ നോക്കി....ഞാനും...ഹാവു..സമാധാനമായി...പൊരിവെയിലില്‍ ഒരാസ്വാസം..ഒന്നുമുഖം തിരിച്ചശേഷം ഞാന്‍ വീണ്ടുമൊന്ന് നോക്കി..ആ കുട്ടി എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയാണ്..ഞാനൊന്ന് വല്ലാതായി...ഞാനങ്ങോട്ട് നോക്കിയിട്ടും ഒരു കൂസലുമില്ലാതെ ആ കുട്ടി എന്നെത്തന്നെ നോക്കുകയാണ്...ഞാനാകെവല്ലാതായി.. ഒരു സുന്ദരിക്ക് തുറിച്ച് നോക്കാന്‍ പാകത്തിനുള്ള സൗന്ദര്യമൊന്നുമെനിക്കില്ല എന്നുള്ളതുകൊണ്ടാണ് ഒരു വേവലാതി...ഇനി എതാണീ കുരങ്ങന്‍ എന്ന മട്ടിലുള്ള നോട്ടമാണോ?
ഏതായാലും ആ സുന്ദരി നോട്ടം മാറ്റുന്നില്ല..എനിക്കാകെ ഒരു എരിപൊരി സഞ്ചാരം..ഇനി വല്ല വട്ടു കേസുമാണോ? കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല..ഞാന്‍ ചുറ്റും നോക്കി..വേറെ ആരുമില്ല..നോകുന്നത് എന്നെത്തന്നെ എന്നുറപ്പ്..
.അല്‍പ്പം കഴിഞ്ഞപ്പോള്‍ എനിക്ക് അല്‍പം കുളിരൊക്കെതോന്നിത്തുടങ്ങി...ഞാനും അങ്ങൊട്ട് നോക്കിത്തുടങ്ങി..ഞാനായിട്ട് എന്തിനാ കുറക്കുന്നേ?..എന്നിട്ടും ആകുട്ടി നോട്ടം മാറ്റുന്നില്ല...ഞാനല്‍പ്പം റൊമാന്റിക് ചിന്തകളില്‍ മുഴുകി...അല്‍പ്പം പ്രണയവിവശനായി..അങ്ങനെ കുളിരുകോരി നില്‍ക്കുകയാണ്..ഈ പെണ്‍കുട്ടികളുടെ ഒരു കാര്യമേ!!ആരോടാണ് ഇഷ്ടം തോന്നുക എന്ന് പറയാന്‍പറ്റില്ലല്ല്ലോ!! വിരൂപന്മാരെ സുന്ദരികള്‍ പ്രണയിച്ച എത്രയൊ കഥകള്‍ ലോകചരിത്രത്തില്‍ ഉണ്ട്!!...അങ്ങനെസുഖം പൂണ്ട് നില്‍ക്കുമ്പൊള്‍[ഇപ്പോള്‍ വെയില്‍ നല്ല ac പോലെ!!!]
അതാ വരുന്നു ബസ്സ്..
ഞാനല്‍പ്പം മുന്നൊട്ട് നീങ്ങി...പെണ്‍കുട്ടിയെനോക്കി...
അവള്‍ പെട്ടെന്ന് റോഡ്ക്രോസ്സ് ചെയ്തു..ഇപ്പുറത്തേക്ക് വന്നു.
.പിന്നെ ആ കൊച്ച് എന്നെ നോക്കുന്നേയില്ല.!!!
ഞാന്‍ പല വട്ടം നോക്കി...നോമൈന്‍ഡിങ്ങ്സ്...
അപ്പൊഴാണ് എന്റെ തലയില്‍ വെളിച്ചം വീണത്...
ആ കുട്ടിക്ക് ഞാനൊരു സിഗ്നല്‍ ആയിരുന്നു.
..വെയില്‍ കൊള്ളാതെ അപ്പുറത്ത് നിന്ന് ബസ്സ് അരുന്നുണ്ടോ
എന്നറിയാനുള്ള signal!!!!
Sunday, August 31, 2008
Subscribe to:
Post Comments (Atom)
21 comments:
അപ്പൊഴാണ് എന്റെ തലയില്‍ വെളിച്ചം വീണത്...
ആ കുട്ടിക്ക് ഞാനൊരു സിഗ്നല്‍ ആയിരുന്നു.
..വെയില്‍ കൊള്ളാതെ അപ്പുറത്ത് നിന്ന് ബസ്സ് അരുന്നുണ്ടോ
എന്നറിയാനുള്ള signal!!!!
kathayile twist nannaayittuntu!!
hahahah .. rasichu :)
സിഗ്നലായാല്‍ത്തന്നെ എന്ത്..ആ ദര്‍ശന സൗഭാഗ്യം - അതു തന്നെയല്ലേ കാര്യം.!
നല്ല ബുദ്ധിയുള്ള കുട്ടി. ഇതാണ് തലയില്‍ കിഡ്ണി വേണമെന്നു പറയുന്നത് :)
അതു കലക്കി.
അവസാനം വരെ ആകാംഷ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
അയ്യേ...പറ്റിച്ചേ !!!
ഇതു കലക്കി മാഷെ..:)
ഹ ഹ ഹ ഇതു കലക്കി ...
പ്രിയമിത്രങ്ങളെ...സന്തോഷം
അല്‍ഫൊന്‍സയുടെ കമന്റ് എന്നെ ചിരിപ്പിച്ചു....
വീണ്ടും കാണാം....
ഞാന്‍ കരുതി പെണ്ണിന്‍ കോങ്കണ്ണായിരിക്കുമെന്ന്. ഏതായാലും പെണ്ണിന്‍ തലയില്‍ കിഡ്നി ഉണ്ടെന്ന് തീര്‍ച്ചയായി. ബസ് അല്പം സമയം വൈകുകയും, മാഷിന്‍ എന്തെങ്കിലും ദുര്‍ബുദ്ദി ചെയ്യാന്‍ തോന്നുകയും ചെയ്തിരുന്നെങ്കില്‍ പോസ്റ്റിന്‍ ഒരു മസാലയൊക്കെ കിട്ടുമായിരുന്നു. ആ ....
പിന്നെ മാഷ് വിരൂപനാണെന്നാരാ പറഞ്ഞത്. ഫോട്ടോ നല്ല സുന്ദരനാണല്ലോ...
നല്ല കുട്ടിയുള്ള ബുദ്ധി. അല്ല ബുദ്ധിയുള്ള കുട്ടി. ഞാനാണ്‍ ആ സമയത്ത് അവിടെ എന്നുണ്ടെങ്കില്‍ കാണാമായിരുന്നു. (എനിക്കാ കുട്ടിയെ കാണാമായിരുന്നു എന്ന്)...
ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You
ചേട്ടാ,
രസകരമായ പോസ്റ്റ്, ആസ്വദിച്ചു വായിച്ചൂ...
:)
What a twist
അത് കലക്കി.....:)
:)
ഹ..ഹ..ദങ്ങനെയിരിക്കും ബുദ്ധിയുള്ള പെമ്പിള്ളാര്..
ഇപ്പോള്‍
പണ്ടത്തെ പോലല്ലാ
പെണ്‍കുട്ടികള്‍ക്ക്
പ്രായോഗികബുദ്ധി വളരെ കൂടുതലാ,
എന്നാലും അത്രയും നേരം
കുളിരാണ്ഡം അണിഞ്ഞല്ലോ മുതലായി!!
ഗ്രാമീണതയുടെ ചിഹ്നങ്ങളാണ് ഇന്നു ബസ്റ്റോപ്പും അവിടെ പെണ്‍കുട്ടികളുടെ വായ് നോക്കാന്‍ നില്ക്കുന്ന കുറെ പൂവാലന്മാരും.
Post a Comment