Friday, August 22, 2008

രണ്ട്‌ പൂവാലന്മാരെ ഓടിച്ച ---2

ഒന്നാം ഭാഗം വായിക്കാത്തവര്‍ ഇതിലേ പോകുക......part 1

part 2

ഫ്ലാഷ്‌ ബാക്‌ റ്റു കൗമാരം

ഒരു വെക്കേഷന്‍ കാലം

കഥയുടെ ഗുട്ടന്‍സ്‌ എല്ലാവര്‍ക്കും പിടി കിട്ടിയല്ലൊ!
---ഈ ബ്ലോഗെഴ്സ്‌ ഒക്കെ ഭയങ്കരന്മാരാണ്‌കെട്ടൊ!!
ഞാനും എന്റെ ഇന്റിമേറ്റ്‌ ഫ്രന്റ്‌ രവിയും മധുരപ്പതിനേഴ്‌ വിട്ട്‌ യുവത്വതിന്റെ പുരയിലേക്ക്‌ കടക്കാന്‍ തുടങ്ങുന്ന കാലം..രവി വളരെ സുന്ദരന്‍...എന്റെ കോലം നിങ്ങള്‍ ഫോട്ടത്തില്‍ കാണുന്നുണ്ടല്ലോ! അന്നും അതു പോലെ ഒക്കെ തന്നെ! രവിയിപ്പോള്‍ അഭിഭാഷകന്‍...ഒരു വലിയ സുഹൃത്‌ വൃന്ദമുണ്ടെകിലും ഞങ്ങള്‍ അല്‍പ്പം ഇന്റിമേറ്റ്‌ ആയിരുന്നു..കൂട്ടുകാരുടെ വീട്ടില്‍ മിക്കവാറും എത്തും..പുറത്ത്‌ മാന്യന്മാര്‍ ആയത്തുകൊണ്ടും...ഞാനാണെങ്കില്‍ വായനശാല,റ്റൂഷ്യന്‍,അല്‍പ്പം സാഹിത്യം ഒക്കെയുള്ളതുകൊണ്ടും രവി ഉയര്‍ന്ന വീട്ടിലെ അംഗമായതുകൊണ്ടും പൊതുവെസ്വീകാര്യര്‍..അങ്ങനെ ഇരിക്കുന്നതായ കാലത്തിങ്കല്‍...നടന്ന സംഭവമാണിത്‌...സുഹ്രുത്ത്‌ ബാലുവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ മിക്കവാറും ബാലുവിന്റെ സഹോദരി നന്ദിനിയും കൂട്ടുകാരി സുമയും ഉണ്ടാകും...അവരുമായി അല്‍പ്പനേരം ചാറ്റിംഗ്‌ നടത്താറുണ്ട്‌...അന്നൊന്നും മനസ്സില്‍ ദുരുദ്ദേശം ഇല്ല..എന്നാല്‍ ഞങ്ങള്‍ക്ക്‌ ഈയിടെയായി ഒരു ഒരു ഇംഗിതം..ഒന്നു ലൈന്‍ വലിച്ചാലോ എന്നു..എന്തൂട്ടാണീ സംഗതി എന്നൊന്ന് അറിയണം...അത്രെയുള്ളൂ..കൂടുതല്‍ ദുരുദ്ദേശം ഒന്നുമില്ല...അങ്ങിനെ ആ വെക്കേഷന്‍...ബാലുവിന്റെ വീട്ടിലെ ഞങ്ങളുടെ സന്ദര്‍ശനസമയം കൂടുന്നു..അതും ബാലു അവിടെ ഇല്ലാത്ത സമയം നോക്കി..അക്കാര്യം അറിയാന്‍ ഒരു ചാരവനിത ഉണ്ട്‌...രവിയുടെ വീട്ടിലെ വേലക്കാരി..അങ്ങനെ സന്ദര്‍ശനവും സമയവും കൂടുന്നു...ചെന്നാല്‍ പിന്നെ പോരുന്ന പ്രശ്നമില്ല ലാത്തിയുമായി അങ്ങനെ കൂടും..ഇതിനിടയില്‍ ബാലുവിന്റെ അമ്മയുടെ വക സല്‍ക്കാരവും ഉണ്ടാകും..ആ അമ്മക്ക്‌ സംശയം വല്ലതും തോന്നിയൊ ആവൊ! ഏതായാലും അവരുടെ പെരുമാറ്റത്തില്‍മാറ്റമൊന്നുമുണ്ടായിരുന്നില്ല...ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ ഞങ്ങള്‍ അവിടെ എത്തുന്നു...പെണ്‍കുട്ടികള്‍ രണ്ടുപേരും വിശാലമായ പറമ്പിലെ മാവിന്‍ ചുവട്ടില്‍ ഇരുന്ന് സംസാരിക്കുകയാണ്‌..ഞങ്ങള്‍ ഹായ്‌ പറഞ്ഞ്‌ അടുത്ത്‌ ചെന്നു...അവര്‍ യാതൊരു മൈന്‍ഡിഗിസുമില്ല...കൊണ്ടുപിടിച്ച സംസാരം..ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ യാതൊരു മറുപടിയുമില്ല..ഞങ്ങളെ ശ്രദ്ധിക്കാതെ അവര്‍ സംസാരിക്കുകയാണ്‌..അവര്‍ പറയുന്നത്‌ എന്താണെന്ന് ഞങ്ങള്‍ ശ്രദ്ധിചു..എന്തൊ വിചിത്രമായ ഭാഷയില്‍ അവര്‍ കൊണ്ടുപിടിച്ച്‌ സംസാരികുകയാണ്‌..ഒന്നും മനസ്സിലാകുന്നില്ലാ,,,ഞങ്ങള്‍ പരസ്പരം നോക്കി.
."നിങ്ങള്‍ എന്താണീ പറയുന്നത്‌?ഒന്നും മനസ്സിലാകുന്നില്ലല്ലോ?"...
"ഇതെന്താ ചൈനീസോ?"
..നിങ്ങളെന്താ മൈന്‍ഡ്‌ ചെയ്യാത്തത്‌?"
എന്നൊക്കെ ചോദിച്ചു നോക്കി..ഒരു രക്ഷയുമില്ല.
.അവര്‍ ഞങ്ങളെ ശ്രദ്ധിക്കാനുള്ള ഭാവമേയില്ല...കുറെ നേരം മിഴിച്ചു നിന്ന ശേഷം ഞങ്ങള്‍ സ്ഥലം കാലിയാക്കി..
ഏതാണ്ട്‌ ഈ മോഡലായിരുന്നു സംസാരം..

"ണ്ട്ന്നുരുവരും പേണ്ടുരര്‍മാന്മ്‌ മരാതഴുകമേസു".."ര്‍ ന്‍ന്മാങ്ങഴകിനിതതെയതെ അ"

സംഭവം മൂന്നാം ദിവസവും ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങള്‍ ബാലുവിന്റെ വീട്ടില്‍ പോക്ക്‌ നിര്‍ത്തി വച്ചു."ഇത്‌ അവളുമാര്‌ നമ്മളെ വടിയാക്കുന്നതാണ്‌" ഞങ്ങള്‍ക്ക്‌ ഉറപ്പായി.ഈ ഡയലോഗുകളുടെ അര്‍ഥം ഒരു പിടിയും കിട്ടിയില്ല..തിരിച്ചും മറിച്ചും ഒക്കെ നോക്കി..ഒന്നും മനസ്സിലാകുന്നില്ല...അങ്ങനെ ഞങ്ങള്‍ നിരാശാഭരിതരായി...ആല്‍ത്തറയില്‍ മുകളിലേക്ക്‌ കണ്ണും നട്ട്‌ ഇരിക്കുന്ന നേരം..അതാ വരുന്നു ബാലു...രൗദ്രഭീമനേപ്പോലെ..ഞങ്ങള്‍ ഒന്ന് കിടുങ്ങി..വല്ലതും അറിഞ്ഞിട്ടാണൊ ആവൊ അവ്ന്റെ വരവ്‌??..

[എല്ലാവരും ഒരു ചായയും ഒക്കെ കുടിച്ചിട്ട്‌ വാ,അപ്പൊഴെക്കും ഞാന്‍ ബാക്കി ടൈപ്പ്‌ ചെയ്ത്‌ കയറ്റാം.. എന്താ??]

15 comments:

അനില്‍@ബ്ലോഗ് // anil said...

ഹമ്പടാ, ഇതു മെഗാ സീരിയല്‍ പോലെയായല്ലൊ !!

ജിജ സുബ്രഹ്മണ്യൻ said...

അവരുമായി അല്‍പ്പനേരം ചാറ്റിംഗ്‌ നടത്താറുണ്ട്‌...അന്നൊന്നും മനസ്സില്‍ ദുരുദ്ദേശം ഇല്ല


മുട്ടന്‍ നുണ പറയുന്നതിനു ഒരതിരൊക്കെ ഉണ്ട് കേട്ടോ..

എന്തായാലും പറഞ്ഞതു വിശ്വസിക്കുന്നതായി ഭാവിക്കുന്നു..

അല്ഫോന്‍സക്കുട്ടി said...

‘ശരി പിന്നെ കാണാം‘ എന്നാണ് പാര്‍ട്ട് 1ല്‍ പറഞ്ഞിരിക്കുന്നത്. ഇപ്രാവശ്യം പറയാനുദ്ദേശിച്ചത് “വരുന്നുണ്ട് രണ്ട് കൊരങ്ങന്മാര്‍‘ എന്നാണ്. ടച്ച് പോയി, അല്ലെങ്കില്‍ 1 സെക്കന്റ് കൊണ്ട്കണ്ടുപിടിച്ചേനെ പൂവാലന്മാരെ ഓടിച്ച ഈ ഭാഷ.

അല്ഫോന്‍സക്കുട്ടി said...

“സുമേ വരുന്നുണ്ട്, കഴുതരാമന്മാര്‍ രണ്ടു പേരും.

അതെ അതെ തനി കിഴങ്ങന്മാര്‍ തന്നെ“

അപ്പറഞ്ഞത് ഞാന്‍ വിശ്വസിച്ചു.

ഹരീഷ് തൊടുപുഴ said...

കൊള്ളാലോ ചേട്ടാ ഈ സംഗതി!!!!!
പിന്നേയ് അവര്‍ പറഞ്ഞത്, അല്ഫോണ്‍സക്കുട്ടി ദേണ്ടെ മുകളില്‍ എഴുതിവച്ചിരിക്കുന്നു....

siva // ശിവ said...

എന്തായാലും ആ പെണ്‍‌കുട്ടികള്‍ ചെയ്തത് നല്ല കാര്യം തന്നെയാ...ഹ ഹ....

രജന said...

“സുമേ വരുന്നുണ്ട്, കഴുതരാമന്മാര്‍ രണ്ടു പേരും.

അതെ അതെ തനി കിഴങ്ങന്മാര്‍ തന്നെ“

OAB/ഒഎബി said...

ഇതൊക്കെ പഠിച്ചിരിക്കേണം എന്ന് പിന്നെ മനസ്സിലായല്ലൊ.

]ലൈന്‍ വലിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നെങ്കില്‍ ദൈര്യത്തോടെ ഒറ്റ പോസ്റ്റായ് വേണം പെണ്‍കുട്ടികളെ നേരിടാന്‍. ഒരു വാല്‍ ഒപ്പമുണ്ടായാല്‍ ഒരു ലൈനും വലിയൂല.

നരിക്കുന്നൻ said...

തിരിച്ചും മറിച്ചും ഒക്കെ നോക്കി..ഒന്നും മനസ്സിലാകുന്നില്ല...

അത് നൊണ. തിരിച്ചും മറിച്ചും നോക്കിയിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു. ബാക്കി വരട്ടേ..പെട കിട്ടിയോന്നറിയാൻ കൊതിയായി......

നവരുചിയന്‍ said...

കൊള്ളാം ലോകത്തിനു ഒരു പുതിയ ഭാഷ കിട്ടി ...... അല്ഫോന്‍സക്കുട്ടി ഇതു എങ്ങനെ ആണ് കണ്ടു പിടിക്കുന്നെ ?????? ഇതു കറക്റ്റ് തന്നെ ആണോ???

Unknown said...

ശോ .........ഒന്നു പറയു വേഗം

mahesh said...

ഹ ഹ ഹ വായിക്കന്‍ നല്ല രസമുണ്ട്‌.പക്ഷെ അവളുമാര്‍ക്കു നല്ലപെഡ കൊഡുക്കെണ്ടതായിരുന്നു

മേഘമല്‍ഹാര്‍(സുധീര്‍) said...

കൊള്ളാം

ktahmed mattanur said...

എന്താ ഈ കുട്ടികളോക്കെ ഇങ്കിനെ .ചങ്ക് എടുത്തുകാണിച്ചാല്‍ ചെമ്പരതിപോവാണെന്ന് പറയ്ം അല്ലെങ്കില്‍ എന്നെ നീ അങിനെയാ കാണുന്നത് എന്ന് ചോദിക്കും ഇത് ഉള്ളതിലും നല്ലതോന്ന് കിട്ടുമെന്ന് തോനലുണ്ടായാല്‍ മാത്രമാണെന്ന് തോന്നുന്നു കുട്ടിശങ്കരാ ഇവെരെന്തെ ഇങനെ .ഏതായാലും മരച്ചോട്ടില്‍ കാറ്റുകൊള്ളാന്‍ അടുത്തുപോകാത്തത് നന്നായി

ktahmed mattanur said...

എന്താ ഈ കുട്ടികളോക്കെ ഇങ്കിനെ .ചങ്ക് എടുത്തുകാണിച്ചാല്‍ ചെമ്പരതിപോവാണെന്ന് പറയ്ം അല്ലെങ്കില്‍ എന്നെ നീ അങിനെയാ കാണുന്നത് എന്ന് ചോദിക്കും ഇത് ഉള്ളതിലും നല്ലതോന്ന് കിട്ടുമെന്ന് തോനലുണ്ടായാല്‍ മാത്രമാണെന്ന് തോന്നുന്നു കുട്ടിശങ്കരാ ഇവെരെന്തെ ഇങനെ .ഏതായാലും മരച്ചോട്ടില്‍ കാറ്റുകൊള്ളാന്‍ അടുത്തുപോകാത്തത് നന്നായി