Wednesday, April 29, 2009

ഒരു ഹോമോ സെക്സ്ഷ്വൽ.....

ഇന്നലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ പോയി..
ഇടക്ക്‌ ഒന്ന് ടോയിലെറ്റിൽ ചെന്നപ്പോഴാണ്‌ കണ്ടത്‌..
ചുമരിൽ എഴുതിയിട്ടിരിക്കുന്നു-
----ഹോമോ സെക്സ്‌...വിളിക്കുക...മൊബൈൽ നമ്പർ.................--
എതൊ മാനസിക രോഗിയായിരിക്കാം..
അതൊ മറ്റാരുടെയെങ്കിലും നമ്പർ എഴുതി പറ്റിക്കാനോ?....
.ഇതൊരു മാനസിക വൈകല്യമാണല്ലോ? തികച്ചും അറപ്പുളവാക്കുന്ന കാര്യം.....

അപ്പോഴാണ്‌ ഞാൻ 80കളിൽ നടന്ന ആ കുഞ്ഞു സംഭവം ഓർത്തത്‌....
ഗ്രാമത്തിലെ ഒരാഴ്ച്ച നീളുന്ന ഉത്സവം...ഞങ്ങൾ ഗ്യാങ്ങ്‌ മിക്കവാറും അംമ്പലത്തിൽ തന്നെ...
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ്‌ ഭാസി ഒരു കാര്യം പറഞ്ഞത്‌...

ഒരു വൃദ്ധൻ[65 വയസ്സു കാണും] പയ്യന്മാരുടെ കൂടെ നടക്കുന്നു...
ചായ മേടിച്ച്‌ കൊടുക്കുന്നു...പിന്നെ സമീപത്തുള്ള വിജനമായ പറമ്പിലേക്ക്‌ പയ്യനേയും കൂട്ടി പോകുന്നു....
ഭാസിയിലെ ഡിറ്റക്റ്റീവ്‌ ഉണർന്നു... സംഭവം കണ്ടുപിടിച്ചു...
വൃദ്ധൻ ഒരു ഹോമോ സെക്സ്ഷ്വൽ ആണ്‌...ഒരോ ദിവസവും ഓരോ പയ്യന്മാരെ ചാക്കിട്ട്‌ കൊണ്ടുപോകും...
കാര്യമറിയാതെ പോകുന്ന ചിലർ ഓടി രക്ഷപ്പെടും.
.ചിലർ വഴങ്ങും....

ഇയ്യാളെ ഒന്ന് പറ്റിക്കണമെന്നായി ഞങ്ങൾക്ക്‌...
ഭാസിയെത്തന്നെ നിയോഗിച്ചു...
ഭാസി അയാളുടെ അടുത്ത്‌ ചെന്ന് നിന്നു...അയാൾ ഭാസിയെ നോക്കി..
പറ്റിയ ഇര അടുത്തു നിൽക്കുന്നു...അയാൾ ഭാസിയെ മുട്ടി നിന്നു .
കുഴപ്പമില്ല..അയാൾ അവനെ ചായ കുടിക്കാൻ വിളിച്ചു...
തീറ്റ വീരനായ ഭാസി 4 നെയ്യപ്പവും 2 കട്ടൻ ചായയും അകത്താക്കി...
.ഞങ്ങൾ ഇതെല്ലാം മാറി നിന്ന് കാണുകയാണ്‌...
അയാൾ ഭാസിയുടെ തോളത്ത്‌ കയ്യിട്ട്‌ നവവരൻ നവവധുവിനെ എന്ന പോലെ അതീവ സന്തോഷത്തോടെ ഒതുക്കിപ്പിടിച്ച്‌ കൊണ്ടുപോവുകയാണ്‌..
.ഞങ്ങൾ അൽപ്പം പിന്നിലായി നടന്നു...
ഇടക്ക്‌ ഭാസി തിരിഞ്ഞു നോക്കുന്നുണ്ട്‌...ഒന്ന് വിളിക്കെടാ.. എന്ന ഭാവത്തിൽ....
അയാൾ അവനേയും കൊണ്ട്‌ പുരയിടത്തിലേക്ക്‌ കയറാൻ തുടങ്ങുമ്പോൾ ഭാസി ദയനീയമായി ഞങ്ങളെ നോക്കി...
ഞങ്ങൾ ഓടിച്ചെന്നു .. അവനെ വിളിച്ചു
"എടാ ഭാസി.. നിന്നെ എവിടെയെല്ലാം നോക്കി..നീയിത്‌ എവിടെപ്പോവുകയാ?...ഇവിടെ വാടാ..."
ഭാസി അയൊളോട്‌ എന്തൊ പറഞ്ഞിട്ട്‌ ഓടി വന്നു....

മേളത്തിനിടയിലും അവന്റെ നെഞ്ചിടിപ്പ്‌ ഞങ്ങൾ കേട്ടു...
ഞങ്ങൾ മാറിയിരുന്ന് കുറെ നേരം ചിരിച്ചു...
ഇര കൈവിട്ടപ്പോൾ ആ വൃദ്ധന്റെ ഭാവം കാണണമായിരുന്നു..
.അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ.......

3 comments:

അനില്‍@ബ്ലോഗ് // anil said...

വെറുതെ വൃദ്ധശാപം പിടിച്ചു വാങ്ങി.
:)

Anil cheleri kumaran said...

ഹ ഹ ഹ...
അനില്‍ കലക്കി..

smitha adharsh said...

ഇതൊക്കെ നമ്മുടെ നാട്ടിലും ഉണ്ടല്ലേ...
കലികാല കാഴ്ചകള്‍..