അയാൾ എന്നെനിശിതമായി നോക്കി...ഞാനൊന്നു ചുളുങ്ങി...
നാരായണൻ നായരുടെ നേരെ മുഖമുയർത്തി അയാൾ ചോദിച്ചു..
"ഏതാണീ പയ്യൻ? എന്തൊക്കെയോ വായിച്ച ലക്ഷണമുണ്ടല്ലോ?"
നാരായണൻ നായർ ഭവ്യമായി പറഞ്ഞു..
"അയ്യോ..അത് പയ്യനൊന്നുമല്ല...."ഇന്ന" സ്ഥലത്തെ ഉദ്യോഗസ്ത്ഥനാണ്...മാത്രമല്ല..."ഇന്ന"യാളുടെ മകനുമാണ് ---
പ്രാദേശികമായി അൽപ്പം പ്രശസ്തനായ അച്ചന്റെ പേരു പറഞ്ഞു...
അയാളുടെ മുഖത്തെ കാർക്കശ്യം അയഞ്ഞു...മുഖത്ത് വാൽസല്യത്തിന്റെ കണികകൾ...ഒരു മന്ദഹാസത്തോടെ അയാൾ നാരായണൻ നായരോട് പറഞ്ഞു.
."ആഹാ വെറുതെയല്ലാ അയാൾ ഇങ്ങനെ പറഞ്ഞത്...ഇന്നയാളുടെ മോനല്ലേ? പിന്നെ പറയാതിരിക്കുമോ? പറയണം... പറഞ്ഞെ പറ്റൂ..അല്ലെങ്കിൽ ഇയാൾ അങ്ങെരുടെ മോനാകില്ല..."
അയാൾ എന്നോട് പറഞ്ഞു....അച്ചനും അയാളുമായി നല്ല പരിചയമായിരുന്നു...പിന്നെ അയാൾ അച്ചനെ --ആ പ്രവിശ്യയിൽ---പ്രശസ്തനാക്കിയ കഥകൾ പറഞ്ഞു.....ഒന്നാം ദിവസംകഴിഞ്ഞു..
പിറ്റേന്ന് രാവിലേയും അയാൾ കടയ്ലുണ്ട്.....
ഞങ്ങൾ ഏറെ നേരം സംസ്സാരിച്ചിരുന്നു...എന്റേത് മുഴുവൻ സംശയങ്ങളാണ്...
തുടർന്നുള്ള ദിവസങ്ങൾ......നിരവധി വിഷയങ്ങളെപ്പറ്റി ഞങ്ങൾ സംസ്സാരിച്ചു..എന്റെ എല്ലാ ചോദ്യങ്ങൾകും അയാൾ ആധികാരികമായി ഉത്തരം പറഞ്ഞു...
ഒരു ദിവസം വിഷയം കഥകളി,അടുത്ത ദിവസം അയാൾ സഞ്ചരിച്ച നാടുകൾ....... സംഗീതം, കവിതകൾ, പ്രശസ്തവ്യക്തികൾ ....സിനിമാഗാനങ്ങൾ..അങ്ങനെ തുടർന്നു..
അയാൾ ശരിക്കും അറിവിന്റെ ഒരു ഭണ്ടാഗാരമായിരുന്നു....അയാൾ സംസ്സാരിക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ധരായി ആകാംക്ഷയോടെ അത് ശ്രവിച്ചുകൊണ്ടിരുന്നു..
ഞാൻ ചോദിച്ച ലളിതമായ ഒരു സംശയം പറയാം -ഒരു മുറൈ വന്ത് പാർത്തായ-എന്നതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു..
.അയാളത് പറഞ്ഞ് തന്നു...
മണിച്ചിത്രത്താഴ് അയാൾ നിരവധി വട്ടം കണ്ടുവത്രെ...
. ഇതിനിടയിലും എനിക്കൽപം ഭയമുണ്ടായിരുന്നു...
കേരളത്തിലെ പോലീസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന ഒരു കള്ളനുമായാണ് എന്റെ സൗഹ്രുതം....
ഒരാഴ്ച്ച കഴിഞ്ഞു..അയാൾ അപ്രത്യക്ഷൻ ആയി...
ഏതായാലും നാട്ടിലെ ഏറ്റവും അറിവുളയാൾ എന്ന എന്റെ അഹങ്കാരം തകർന്നുപോയി....വെറുമൊരു കള്ളനുള്ള അറിവിന്റെ ഒരംശം പോലും എനിക്കില്ല എന്നെനിക്ക് മനസ്സിലായി...
വഴി പിഴച്ചുപോയ ഒരു പ്രതിഭാശാലി....
പിന്നീട് ട്രെയിനിൽ വച്ച് അയാൾ അരസ്റ്റിലായി എന്നു കേട്ടു...
കുറച്ചു നാൾ കഴിഞ്ഞു...നാട്ടിലെ അമ്പലത്തിൽ ഉത്സവം....
അയാൾ നേരത്തെ എത്തി...ഉച്ച്ക്ക് തന്നെയിരുന്ന് വെടിക്കൊപ്പുകൾ നിറക്കുമ്പോൾ ഒരു പൊട്ടിത്തെറി....
ആസകലം തൊലി നഷ്ടപ്പെട്ട അയാളെ വാഴയിലയിൽ കിടത്തി ആശുപത്രിയിലേക്ക്..
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അയാൾ മരിച്ചു...
പൊതുശ്മശാനത്തിലേക്ക് അയാളെ നാടു മുഴുവൻ അനുഗമിച്ചു...
നാട്ടിൽ മറ്റാർക്കും കിട്ടാത്ത അന്ത്യാഞ്ജലി......
ഞാൻ അത്ഭുതത്തോടെ ആലോചിച്ചത് അതാണ്...
ഏതു സുക്രുതമാണാവോ വെറുമൊരു കള്ളനു്
--അനാഥനായി എവിടെയെങ്കിലും കിടന്ന് ആരും നോക്കാനില്ലാതെ മരിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന ഒരാൾക്ക്----
ദേവി സന്ന്നിധിയിലെ മരണവും നാടിന്റെ മുഴുവൻ ബാഷ്പാഞ്ജലിയും ലഭിക്കുവാൻ കാരണമായത്?
10 comments:
ശ് ശ് ശ് ശോ...
കള്ളന്............. തീര്‍ന്നുപോയല്ലോ.
ഓരൊരുത്തര്ക്കുള്ള കുഴി അവിടവിടെ പറഞ്ഞു വച്ചിട്ടുണ്ടാവും.
അനില്‍ന്റെ കമന്റ് ആണ് പറയാന്‍ വന്നത്
എന്നാലും പാവം കള്ളന് .. അയാള്‍ മരിക്കണ്ടാരുന്നു !!
പോസ്റ്റിലെ ഒരു വാചകം തന്നെ എടുത്തെഴുതുന്നു
‘വഴി പിഴച്ചുപോയ ഒരു പ്രതിഭാശാലി...’
കള്ളന്..........തീര്‍ന്നു പോയോ?
നല്ല കള്ളൻ... ആ ജീവിതവും അങ്ങനെ അവസാനിച്ചു. ഒരു കള്ളനെ ഓർത്ത് ഒരു ഗ്രാമം, ഇപ്പോൾ ബൂലോഗവും..
ലതീ...
അനില്‍...
സ്മിത...
കാന്താരി...
ശ്രീ...
കാപ്പിലാന്..
നരിക്കുന്നന്‍....
രമചന്ദ്രന്......
സ്നെഹപൂര്‍വം
എത്തിയതിനു
നന്ദിപൂര്‍വം...
ഗൊപക്....
സൊറി..രാമചന്ദ്രന്....
അയ്യപ്പപ്പണിയ്ക്കരുടെ പ്രസിദ്ധമായ വരികൾ-
‘വെറുമൊരു മോഷ്ട്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ..’ ഇങ്ങേരെപ്പറ്റിയായിരിയ്ക്കുമോ?
Post a Comment